കൊച്ചി: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിലെ ക്രമക്കേടുകളും അഴിമതിയും വിജിലൻസ് അന്വേഷിക്കണമെന്ന് ഫെഫ്‌ക പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയൻ ആവശ്യപ്പെട്ടു. ചിത്രാഞ്ജലിയെ സംരക്ഷിക്കേണ്ടവർ തകർക്കാൻ ശ്രമിക്കുകയാണെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ഷിബു കെ. സുശീലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചിത്രാഞ്ജലിയുടെ ഉപകരണങ്ങളും ഔട്ട്ഡോർയൂണിറ്റുകളും സ്വകാര്യ സ്ഥാപനങ്ങൾക്ക് മറിച്ചുകൊടുത്ത് കമ്മിഷൻ വാങ്ങുന്നു. കോർപ്പറേഷൻ നിർമ്മിച്ച നിഷിദ്ധോ എന്ന ചിത്രത്തിന്റെ വിതരണത്തിന് 55,97,747 രൂപ ചെലവായെന്ന് പറയുന്നു. ഇതിൽ പകുതിപോലും ഉപയോഗിക്കാതെ ഉദ്യോഗസ്ഥർ വീതം വച്ചെടുത്തു. കിഫ്ബി വഴി അനുവദിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും അഴിമതിക്കാരുടെ കൈകളിലാണ് എത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |