തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1000 കോടി രൂപ കൂടി കടമെടുക്കും. 31നാണ് നടപടികൾ. ഇതോടെ സർക്കാരിന് അനുവദിച്ച വായ്പാപരിധി തീരാറാകും. വരുന്ന മാസങ്ങളിൽ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ കേന്ദ്രസർക്കാർ ഏതെങ്കിലും തരത്തിലുള്ള ഇളവ് നൽകേണ്ടിവരും. കിഫ്ബിയും സാമൂഹ്യസുരക്ഷ പെൻഷൻ കമ്പനിയും 2021–22 വർഷം സമാഹരിച്ച തുക മുൻകാലപ്രാബല്യത്തോടെ സംസ്ഥാന വായ്പയായി പരിഗണിച്ച് കടമെടുപ്പ് പരിധിയിൽ കുറവ് വരുത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ കേന്ദ്രം അനുകൂല തീരുമാനമെടുത്തിട്ടില്ല. ഈ വർഷം 21850 കോടിയാണ് കേരളത്തിന് വായ്പയെടുക്കാൻ അനുമതി. ഇപ്പോൾ 1000 കോടികൂടി എടുക്കുന്നതോടെ ഇതിൽ 850 കോടിയാണ് ഈ സാമ്പത്തികവർഷം വായ്പയെടുക്കാൻ ശേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |