SignIn
Kerala Kaumudi Online
Sunday, 01 September 2024 4.48 AM IST

കോൺഗ്രസിലെ ഒരുമ കണ്ട് അസൂയപ്പെടേണ്ട: വി.ഡി.സതീശൻ

Increase Font Size Decrease Font Size Print Page
s

കാസർകോട് : കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരുമിച്ച് ജാഥ നയിക്കണമെന്നത് പാർട്ടി തീരുമാനമാണെന്നും ഒരുമയിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും വി.ഡി.സതീശൻ. സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ ലക്ഷ്യങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മകൾക്കെതിരായ ആരോപണത്തിൽ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ അന്വേഷണത്തെ എതിർക്കുകയാണ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കുന്നതിൽ സി.പി.എമ്മിന്റെ അഭിപ്രായം അറിയാൻ താത്പര്യമുണ്ട്. കേസിൽ മുഖ്യമന്ത്രി പ്രതിയാകും.
സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരേ കോൺഗ്രസ് നടത്തി വന്ന സമരങ്ങളുടെ തുടർച്ചയാണ് സമരാഗ്നി യാത്ര. യാത്രയിലുടനീളം സാധാരണക്കാരുടെ സങ്കടങ്ങൾ കേൾക്കും. അവരാണ് ഞങ്ങൾ കാണാൻ പോകുന്ന വി.ഐ.പി.കൾ.
എൻഡോസൾഫാൻ വിഷയം സഭയിൽ കൊണ്ടുവരും. കേന്ദ്ര സർക്കാർ നടത്തുന്ന വിദ്വേഷ ക്യാമ്പയിന് എതിരെ പോരാടും.. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ല. യു.ഡി.എഫ് നയിച്ച വിചാരണ സദസ് 90 ശതമാനം മണ്ഡലങ്ങളിലും വിജയമായിരുന്നു. നവകേരളാ സദസ്സിന് കുടുംബശ്രീക്കാരെയും അംഗൻവാടി ജീവനക്കാരെയും ഭീഷണിപ്പെടുത്തി എത്തിക്കുകയായിരുന്നു. വിചാരണ സദസ്സും സമരാഗ്നി യാത്രയും അങ്ങനെയല്ലെന്നും സതീശൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 10 KILLED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.