ഡോ. ടി.പി. സേതുമാധവൻ
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025 ലേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് www.fddiindia.com വഴി ഏപ്രിൽ 29വരെ അപേക്ഷിക്കാം. നോയിഡ,റോഹ്തക്,ഗുണ,ഫർസാത്ഗഞ്ജ്, അങ്കലേശ്വർ,പാറ്റ്‌ന,ജോധ്പുർ,ചിന്തുവാര,ചെന്നൈ,കൊൽക്കത്ത,ഹൈദരാബാദ്,ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ക്യാമ്പസുകളുണ്ട്. ഡിസൈൻ, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സുകളിവിടെയുണ്ട്. പ്ലസ് ടു ഏത് ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം. നാലുവർഷ ബാച്‌ലർ ഒഫ് ഡിസൈൻ ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്ഷൻ,ഫാഷൻ ഡിസൈൻ,ലെതർ,ലൈഫ്സ്റ്റൈൽ & പ്രൊഡക്ട് ഡിസൈൻ, ബി.ബി.എ റീറ്റെയ്ൽ & ഫാഷൻ മാർക്കറ്റിംഗ് കോഴ്‌സുകളുണ്ട്. 25വയസാണ് (2025 ജൂലൈ 1ന്) ഉയർന്ന പ്രായപരിധി. കൂടാതെ മേൽ വിഷയങ്ങളിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ഇവയിൽ എം.ഡെസ്,എം.ബി.എ പ്രോഗ്രാമുകളുണ്ട്. ബിസിനസ് ആൻഡ് എന്റർപ്രണർഷിപ്പിൽ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.ബി.എയും,റീട്ടെയ്ൽ ഫാഷൻ മർച്ചന്റെസ്, ഫുട്‌വെയർ ഡിസൈൻ പ്രൊഡക്ഷൻ, ക്രിയേറ്റീവ് ഡിസൈൻ എന്നിവയിൽ രണ്ട് വർഷ എം.ബി.എ. പ്രോഗ്രാമുകളുമുണ്ട്. മേയ് 11ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ISO 9001, ISO 14000, ISO 17025 അംഗീകാരമുള്ള, വ്യവസായ മേഖലയുമായി സഹകരിച്ചു നടത്തുന്ന ഫുട്‌വെയർ കോഴ്‌സ് ജർമനി, യു.കെ, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. രാജ്യത്തിനകത്തും വിദേശത്തും തൊഴിലവസരങ്ങൾ ഈ മേഖലയിലുണ്ട്. അമേരിക്ക,യു.കെ,ജർമ്മനി, ഹോംങ്കോംഗ്,ഈജിപ്റ്റ്,യൂറോപ്പ്,ചൈന,സിങ്കപ്പൂർ,ഗൾഫ് രാജ്യങ്ങൾ,ശ്രീലങ്ക,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഡിസൈനിംഗിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് തൊഴിൽ സാദ്ധ്യതകളുണ്ട്. ക്യാമ്പസ് റിക്രൂട്ട്‌മെന്റ് ഏറെയുള്ള ഫുട്‌വെയർ ഡിസൈനിംഗ് കോഴ്‌സുകൾക്ക് ആകർഷകമായ ശമ്പളം, തൊഴിൽ സംരംഭകത്വം എന്നിവയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |