മുംബയ്: ബോളിവുഡ് താരം കപിൽ ശർമയ്ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി. നടൻ രാജ്പാൽ യാദവ്, കൊറിയോഗ്രാഫർ റെമോ ഡിസൂസ, നടിയും ഗായികയുമായ സുഗന്ധ മിശ്ര എന്നിവർക്കും കഴിഞ്ഞ ദിവസം ഭീഷണിയുണ്ടായിരുന്നു. സംഭവത്തിൽ മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇ-മെയിൽ സന്ദേശമാണ് വന്നതെന്ന് പൊലീസ് പറഞ്ഞു. ബിഷ്ണു എന്ന പേരിലുള്ളയാളാണ് മെയിൽ അയച്ചത്. വളരെയധികം ഗൗരവത്തോടെ കാണണമെന്നും ഇക്കാര്യം പുറത്ത് പറയരുതെന്നും കപിൽ ശർമയ്ക്ക് ലഭിച്ച സന്ദേശത്തിൽ പറയുന്നു. നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോ പ്രശസ്തി നേടുന്നതിനോ വേണ്ടിയല്ല ഇതയയ്ക്കുന്നത്. നിങ്ങളെ കുറച്ചുനാളായി നിരീക്ഷിച്ചുവരുന്നു എന്നും സന്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |