22. 7 ലക്ഷം വിദ്യാർത്ഥികളെഴുതിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ അഖിലേന്ത്യ മെഡിക്കൽ യു.ജി പ്രവേശന പരീക്ഷയായ നീറ്റ്-യു.ജിക്ക് സമ്മിശ്ര പ്രതികരണം. ബയോളജിയിൽ നിന്നുള്ള ചോദ്യങ്ങൾ വളരെ എളുപ്പമായിരുന്നു. ജനറ്റിക്‌സ്, മോളിക്യൂലാർ ബയോളജി എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ ബയോളജിയിൽ കൂടുതലായിരുന്നു. അതേസമയം ഫിസിക്സ്, കെമിസ്ട്രി എന്നിവ വിദ്യാർത്ഥികളെ വലച്ചു. ഇവയിൽ നിന്നുള്ള ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടിവന്നു. ഫിസിക്സിലും കെമിസ്ട്രിയിലും നേരിട്ട് ഉത്തരം നല്കാവുന്നവ കുറവായിരുന്നു. അതുകൊണ്ട് തന്നെ ഈ രണ്ട് വിഷയങ്ങളും വിദ്യാർത്ഥികളെ വലച്ചു. ഫോർമുല അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഫിസിക്സ് , കെമിസ്ട്രി എന്നിവയിൽ കുറവായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നന്നായി തയ്യാറെടുത്ത വിദ്യാർത്ഥികൾക്ക് പോലും പരീക്ഷ കഠിനമായിരുന്നു എന്നാണ് വിലയിരുത്തൽ. പരീക്ഷ ഉത്തര സൂചിക ഉടൻ പ്രസിദ്ധീകരിക്കും. ഇതനുസരിച്ചു വിദ്യാർഥികൾ ലഭിക്കാൻ സാധ്യതയുള്ള മാർക്കിനെക്കുറിച്ചു ഏകദേശ ധാരണ ലഭിക്കും. ഏതെങ്കിലും ചോദ്യത്തിൽ പിശക് കണ്ടെത്തിയിട്ടുണ്ടെങ്കിൽ എൻ.ടി.എയെ അറിയിക്കാനുള്ള നോട്ടിഫിക്കേഷൻ ലഭിക്കുമ്പോൾ മറക്കരുത്.
എം.ബി.ബി.എസ്സിനപ്പുറം ബി.ഡി.എസ്, ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി, കാർഷിക, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, അനുബന്ധ കാർഷിക കോഴ്‌സുകൾക്കും പ്രവേശനം നീറ്റ് റാങ്ക് വിലയിരുത്തിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |