തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാവിലെ മുതലുണ്ടായ ശക്തമായ മഴയിലും, കാറ്റിലും പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു. കോട്ടയം ജില്ലയിലെ കറുകച്ചാൽ, വൈക്കം, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, റാന്നി, അടൂർ, വടശ്ശേരിക്കര തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി ശൃംഖലയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. തകരാർ സംഭവിച്ച ട്രാൻസ്‌ഫോർമറുകൾ, ലൈനുകൾ, പോസ്റ്റുകൾ എന്നിവയുടെ പരിശോധനയും, പുന:സ്ഥാപനവും അതിവേഗം പുരോഗമിക്കുകയാണ്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ അതത് സെക്ഷൻ ഓഫീസിലോ എമർജൻസി നമ്പറായ 9496010101ലോ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |