എസ്.ബി.ഐ.ഫൗണ്ടേഷൻ നൽകുന്ന പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പിന് (പിന്നോക്ക പാശ്ചാത്തലത്തിലുള്ളവർക്ക്) അപേക്ഷ ക്ഷണിച്ചു. സ്കൂൾതലം മുതൽ പോസ്റ്റ് ഗ്രാജ്വേഷൻ വരെയുള്ളവർക്ക് അപേക്ഷിക്കാം. 23230 പേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. വിവിധ കോഴ്സുകൾക്ക് 15000 രൂപ മുതൽ 20 ലക്ഷം വരെ സ്കോളർഷിപ്പ് തുക ലഭിക്കും. 9മുതൽ 12വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾ,ബിരുദം, ബിരുദാനന്തരം,മെഡിക്കൽ,ഐ.ഐ.എം,ഐ.ഐ.ടി.വിദ്യാർത്ഥികൾ,മറ്റു രാജ്യങ്ങളിൽ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. പെൺകുട്ടികൾക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും സംവരണമുണ്ട്. മികവ് പുലർത്തുന്നവർക്ക് അടുത്ത വർഷം സ്കോളർഷിപ്പ് പുതുക്കാൻ അവസരവുമുണ്ട്. അവസാന തീയതി നവംബർ 15. വെബ്സൈറ്റ്: www.sbiashascholarship.co.in.
യോഗ്യത
* സ്കൂൾ: 9മുതൽ 12വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മുൻ അദ്ധ്യയന വർഷങ്ങളിൽ 75 ശതമാനം മാർക്കുണ്ടായിരിക്കണം. സ്കോളർഷിപ്പ് തുക: പ്രതിവർഷം 15000 രൂപ. കുടുംബ വാർഷിക വരുമാനം 300000 കവിയരുത്.
* യു.ജി: എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ആദ്യ 300 റാങ്കിൽ വരുന്ന സ്ഥാപനത്തിൽ ബിരുദ പ്രോഗ്രാമിന് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മുൻ അദ്ധ്യയന വർഷങ്ങളിൽ 75ശതമാനം മാർക്കുണ്ടായിരിക്കണം. സ്കോളർഷിപ്പ് തുക: പ്രതിവർഷം 75000 രൂപ. കുടുംബ വാർഷിക വരുമാനം 600000 കവിയരുത്.
* പി.ജി:എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ആദ്യ 300 റാങ്കിൽ വരുന്ന സ്ഥാപനത്തിൽ ബിരുദാനന്തര പ്രോഗ്രാമിന് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മുൻ അദ്ധ്യയന വർഷങ്ങളിൽ 75ശതമാനം മാർക്കുണ്ടായിരിക്കണം. സ്കോളർഷിപ്പ് തുക: പ്രതിവർഷം 75000 രൂപ. കുടുംബ വാർഷിക വരുമാനം 600000 കവിയരുത്.
* മെഡിക്കൽ: എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ആദ്യ 300 റാങ്കിൽ വരുന്ന സ്ഥാപനത്തിൽ ബിരുദാനന്തര പ്രോഗ്രാമിന് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മുൻ അദ്ധ്യയന വർഷങ്ങളിൽ 75ശതമാനം മാർക്കുണ്ടായിരിക്കണം. സ്കോളർഷിപ്പ് തുക: പ്രതിവർഷം 450000 രൂപ. കുടുംബ വാർഷിക വരുമാനം 600000 കവിയരുത്.
* ഐ.ഐ.ടി: ഐ.ഐ.ടിയിൽ ബിരുദ പ്രോഗ്രാമിന് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മുൻ അദ്ധ്യയന വർഷങ്ങളിൽ 75ശതമാനം മാർക്കുണ്ടായിരിക്കണം. സ്കോളർഷിപ്പ് തുക: പ്രതിവർഷം 200000 രൂപ. കുടുംബ വാർഷിക വരുമാനം 600000 കവിയരുത്.
* ഐ.ഐ.എം: ഐ.ഐ.എമ്മിൽ എം.ബി.എ/പി.ജി.ഡി.എം പ്രോഗ്രാമിന് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മുൻ അദ്ധ്യയന വർഷങ്ങളിൽ 75 ശതമാനം വേണം. സ്കോളർഷിപ്പ് തുക: പ്രതിവർഷം 500000 രൂപ. കുടുംബ വാർഷിക വരുമാനം 600000 കവിയരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |