തിരുവനന്തപുരം: ആനിമേഷൻ,ഗെയിമിംഗ് മേഖലകളിൽ കേരളത്തിൽ പുതിയ അവസരങ്ങൾ വരുന്നു. കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്റ്റാർട്ടപ്പ് ആക്‌സെലറേറ്റർ പ്ലാറ്റ്‌ഫോമായ വേവ് എക്സ് കേരളത്തിലടക്കം എവിജിസി ആൻഡ് എക്സ് ആർ (ആനിമേഷൻ,വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്,കോമിക്സ് ആൻഡ് എക്സ്റ്റൻഡഡ് റിയാലിറ്റി) മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഇൻക്യൂബേഷൻ സെന്ററുകൾ ആരംഭിക്കും.
കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്യൂണിക്കേഷനിലാകും സെന്റർ തുടങ്ങുന്നത്. കേരളത്തിന് പുറമെ ഡൽഹി, ജമ്മു,ഒഡിഷ,മഹാരാഷ്ട്ര,പൂനെ,കൊൽക്കത്ത എന്നിവിടങ്ങളിലും ആരംഭിക്കും. ഇതോടെ കണ്ടന്റ് ക്രിയേറ്റർക്ക് പരിശീലനത്തിനും സംരംഭങ്ങൾ ആരംഭിക്കുന്നതിനും അവസരമൊരുങ്ങും.
2029ഓടെ ഈ മേഖലയിൽ 50,000 പുതിയ തൊഴിലവസരങ്ങളും 250 സ്റ്റാർട്ടപ്പുകളും സൃഷ്ടിക്കണമെന്നതാണ് കേരളത്തിന്റെ എവിജിസി നയം. തിരുവനന്തപുരത്ത് 20ഏക്കറിൽ ത്രിഡി ലാബ് സൗകര്യത്തോടെ എവിജിസി സെന്റർ ഒഫ് എക്സലൻസ് ഒരുങ്ങുകയാണ്. എവിജിസി ഉളളടക്കം ഐ.സി.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ ആദ്യ സംസ്ഥാനവും കേരളമാണ്.
ലോകോത്തര സംവിധാനങ്ങൾ
ആധുനിക സ്റ്റുഡിയോ സംവിധാനങ്ങൾ അടങ്ങുന്നതാണ് ഓരോ ഇൻക്യൂബേഷൻ സെന്ററും. സാങ്കേതിക പിന്തുണ,മെന്റർഷിപ്പ്,ബൂട്ട് ക്യാമ്പുകൾ എന്നിവയും ലഭ്യമാകും
സിനിമാനിർമ്മാണം,എഡിറ്റിംഗ്,പ്രൊഡക്ഷൻ എന്നിവയ്ക്കുള്ള പരിശീലനവും ലഭിക്കും. ഇന്റർനെറ്റ് സൗകര്യങ്ങൾ,കോ വർക്കിംഗ് സ്‌പേസ്,വിആർ കിറ്റ് എന്നിവ ലഭ്യമാക്കും
ഓരോ സെന്ററിൽ നിന്നും തിരഞ്ഞെടുക്കുന്ന 15സ്റ്റാർട്ടപ്പുകൾക്കാണ് ഇൻക്യുബെഷൻ സെന്ററിൽ പ്രവർത്തിക്കാൻ അവസരം
ദൂരദർശൻ,ആകാശവാണി അടക്കമുള്ള സ്ഥാപനങ്ങളുമായി സഹകരണത്തിനും അവസരമൊരുക്കും
ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ എന്ന ദർശനത്തിൽ നിന്നാണ് എവിജിസി രംഗത്തെ ചലനങ്ങൾ ആരംഭിക്കുന്നത്. ക്രിയേറ്റീവ് ഇക്കോണമിയിൽ കേരളത്തിനു നേതൃസ്ഥാനത്ത് എത്താനുള്ള അവസരമാണിത്.
- അഡ്വ.റെജി വസന്ത്,
സൈബർ വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |