കിളിമാനൂർ: ശബരിമല സ്വർണപ്പാളി കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കിളിമാനൂരിന് സമീപം പുളിമാത്ത് ഭഗവതി വിലാസം വീട്ടിലെ ക്രൈം ബ്രാഞ്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പരിശോധന രാത്രി വൈകുവോളം നീണ്ടു.വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരും പരിശോധനയുടെ ഭാഗമായുണ്ട്.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആരംഭിച്ച പരിശോധനയിൽ കമ്പ്യൂട്ടറുകൾ, മൊബൈലുകൾ, വസ്തു വകകളുടെ രേഖകൾ, ബാങ്ക് രേഖകൾ എന്നിവ പരിശോധിച്ചതായാണ് വിവരം. മൂന്ന് മണിയോടെ എത്തിയ ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ പുറത്താക്കി ഗേറ്റ് പൂട്ടിയ ശേഷമാണ് പരിശോധന തുടങ്ങിയത് . പോറ്റിയുടെ മാതാവ് ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾ മാത്രമാണ് വീട്ടിനകത്തുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |