
ഉദിയൻകുളങ്ങര: 4കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസിലെ പ്രതി പിടിയിൽ.തിരുമല പണയിൽ വീട്ടിൽ വിഷ്ണുവിനെയാണ് (32) നെയ്യാറ്റിൻകര എക്സൈസ് പിടികൂടിയത്. ഇലക്ഷനോടനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ രഹസ്യമായി കടത്തിക്കൊണ്ടുവന്ന 4 കിലോയോളം വരുന്ന കഞ്ചാവ് കണ്ടെത്തിയത്.
നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഏറെനാളത്തെ പരിശ്രമത്തിനുശേഷമാണ് നെയ്യാറ്റിൻകര എക്സൈസ് പിടികൂടിയത്.
നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയൻ,രാജേഷ് കുമാർ,പ്രസന്നൻ,ലാൽ കൃഷ്ണ,അനീഷ്,അഖിൽ,വിനോദ്,അൽത്താഫ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |