കൊല്ലം: മാളികപ്പുറം നിയുക്ത മേൽശാന്തി മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എം.ജി. മനു നമ്പൂതിരിക്ക് ഏറെക്കാലമായുള്ള പ്രാർത്ഥനയുടെ സാഫല്യം. ഇത് നാലാം തവണയാണ് നറുക്കെടുപ്പിൽ ഉൾപ്പെടുന്നത്. ഇത്തവണ ശബരിമല മേൽശാന്തി നിയമന പട്ടികയിലും ഉൾപ്പെട്ടിരുന്നു.
മുട്ടത്തുമഠത്തിൽ ഗോപാലകൃഷ്ണൻ നമ്പൂതിരിയുടെയും ശോഭനാ അന്തർജനത്തിന്റെയും മകൻ. കൂട്ടിക്കട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ശാന്തിയാണ് 47കാരനായ മനു. 26 വർഷം മുമ്പ് പിതാവിൽ നിന്ന് ശാന്തി ചുമതല ഏറ്റെടുത്തു. എല്ലാവർഷവും രണ്ട് തവണയെങ്കിലും ശബരിമലയിൽ പോകും.
സഹധർമ്മിണി ദേവിപ്രിയ വീട്ടമ്മയാണ്. പ്ലസ് ടു വിദ്യാർത്ഥിനി ഭദ്രപ്രിയ, ഏഴാം ക്ലാസുകാരി പത്മപ്രിയ, മൂന്നാം ക്ലാസുകാരൻ ഭരത്കൃഷ്ണ എന്നിവർ മക്കളാണ്. അച്ഛന്റെ ആഗ്രഹം സഫലമാകണേയെന്ന് തങ്ങളും പ്രാർത്ഥിച്ചിരുന്നെന്ന് മക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |