
വർക്കല: വർക്കല ഗുരുനാരായണഗിരിയിലെ ബ്രഹ്മവിദ്യാമന്ദിര അങ്കണത്തിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തിയതോടെ 75-ാമത് നാരായണ ഗുരുകുല കൺവെൻഷന് തുടക്കമായി. ഹോമം, ഉപനിഷത്ത് പാരായണം. പ്രവചനം എന്നിവയ്ക്ക് ശേഷം നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദിന്റെ അദ്ധ്യക്ഷതയിൽ സ്വാമി ശുഭാംഗാനന്ദ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. സനൽ മാധവൻ (യു.കെ), ഇഗ്നോ ഐസ്വാൾ റീജണൽ ഡയറക്ടർ ഡോ.വി.ടി. ജലജകുമാരി,നാരായണഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ,സ്വാമി മന്ത്ര ചൈതന്യ,സ്വാമി വ്യാസപ്രസാദ് എന്നിവർ സംസാരിച്ചു. അജയൻ,സ്മരൺ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.ബി.സുഗീത മോഡറേറ്ററായി. ഗ്രൂപ്പ് ചർച്ചക്കും സമാപനചർച്ചക്കും ശേഷം നടന്ന അവലോകനത്തിൽ ഡോ.എസ്.ഓമന സംസാരിച്ചു. രാത്രി നടന്ന പ്രാർത്ഥനായോഗത്തിന് ശേഷം സ്വാമി തന്മയ,സ്വാമിനി ജ്യോതിർമയി ഭാരതി എന്നിവർ പ്രവചനം നടത്തി. 29 വരെ നടക്കുന്ന കൺവെൻഷനിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |