SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.46 PM IST

എ.ഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്സ് പങ്കെടുക്കുമോയെന്നതിൽ ആശയക്കുഴപ്പം

Increase Font Size Decrease Font Size Print Page
s

ന്യൂഡൽഹി: ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന എ.ഐ ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പങ്കെടുക്കുമോയെന്നതിൽ ആശയക്കുഴപ്പം. എപ്‌സ്റ്റീൻ വിവാദത്തിൽ കുരുങ്ങിയ ബിൽ ഗേറ്റ്സ് ഉച്ചകോടിക്കെത്തുന്നത് പ്രതിപക്ഷം ആയുധമാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. ബിൽ ഗേറ്റ്സ് ഉച്ചകോടിക്ക് എത്തില്ലെന്ന് കേന്ദ്രസർക്കാ‌ർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഫെബ്രുവരി 19ന് മുൻനിശ്ചയിച്ച പ്രകാരം തന്നെ ഭാരത് മണ്ഡപത്തിലെത്തുമെന്ന് ഗേറ്റ്സ് ഫൗണ്ടഷൻ വക്താവ് വിശദീകരിച്ചു. നിലവിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ഇന്ത്യയിലുണ്ട്. കഴിഞ്ഞദിവസം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.