SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.59 PM IST

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലാ ഓഫീസർ ഗ്രേഡ് II (കാറ്റഗറി നമ്പർ : 43/2025) തസ്തികയിലേയ്ക്കുള്ള ഒ.എം.ആർ പരീക്ഷ ജനുവരി 4ന് (ഞായർ) രാവിലെ 10മുതൽ 11.45വരെ പരീക്ഷാകേന്ദ്രത്തിൽ വച്ച് നടത്തും. ഹാൾ ടിക്കറ്റ് ലഭിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ (40 ശതമാനത്തിന് മുകളിൽ) ഉദ്യോഗാർത്ഥികൾക്ക് (ടി തസ്തികകളിലേയ്ക്ക് ദേവജാലിക പ്രൊഫൈൽ മുഖേന സമർപ്പിച്ച അപേക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥി ആണെന്ന് അവകാശപ്പെട്ടിട്ടുള്ള പക്ഷം) സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ 30.12.2025(ചൊവ്വ) വൈകിട്ട് 5ന് മുമ്പായി ഇ-മെയിൽ മുഖാന്തരമോ (kdrbtvm@gmail.com)ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. തസ്തികകളിലേയ്ക്ക് സമർപ്പിച്ച അപേക്ഷ ഫോം,ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് (JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION), ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന "എഴുതുവാൻ ബുദ്ധിമുട്ടുണ്ട് എന്ന് കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് (Appendix l) എന്നിവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെൻ്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ്(www.kdrb.kerala.gov.in) സന്ദർശിക്കുക.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY