
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റുകളിലെയും (IIMs) ഉന്നത നിലവാരം പുലർത്തുന്ന വിവിധ ബിസിനസ് സ്കൂളുകളിലെയും എം.ബി.എ/പി.ജി.ഡി.എം പ്രോഗ്രാം പ്രവേശനത്തിനായി നടത്തിയ കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT 25) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനുള്ള പ്രോഗ്രാമുകളാണ് എം.ബി.എ/പി.ജി.ഡി.എം നമ്മുടെ താത്പര്യം/ മികവ്,ജോലി സാദ്ധ്യത തുടങ്ങിയവ പരിഗണിച്ചാകണം പ്രോഗ്രാം സ്പെഷ്യലൈസേഷൻ തിരഞ്ഞെടുക്കാൻ. ഫിനാൻസ് & ബാങ്കിംഗ്, ഇന്റർനാഷണൽ ബിസിനസ്, എന്റർപ്രെണർഷിപ്പ് & ഇന്നൊവേഷൻ,മാർക്കറ്റിംഗ് & ഡിജിറ്റൽ സ്ട്രാറ്റജി,സപ്ലൈ ചെയിൻ, ടെക്‌നോളജി & ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ടെക്‌നോളജി & ബിസിനസ് അനലിറ്റിക്‌സ്, ഹെൽത്ത്കെയർ മാനേജ്മന്റ് എന്നിവ മികച്ച എം.ബി.എ സ്‌പെഷ്യലൈസേഷനുകളാണ്. മികച്ച ബിസിനസ് സ്‌കൂളുകളിൽ വേണം പ്രവേശനം നേടാൻ. സ്കൂളിന്റെ ഭൗതിക സൗകര്യം, അക്കാഡമിക് മികവ്, പ്ലേസ്‌മെന്റ് എന്നിവ വിലയിരുത്തണം. പഠനത്തോടൊപ്പം ഇന്റേൺഷിപ്പിനായി സമയം കണ്ടെത്തണം. ഇന്റേൺഷിപ്പിന് അഫിലേയേറ്റ് ചെയ്യുന്ന സ്ഥാപനങ്ങളും പരിഗണിച്ചുവേണം ബിസിനസ് സ്കൂളിൽ പ്രവേശനം നേടാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |