
ശിവഗിരി: മാനവികത കടുത്ത വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലത്ത് ഗുരുചിന്തകളെ ആഴത്തിൽ മനസോട് ചേർത്തു വയ്ക്കേണ്ടതുണ്ടെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നു. എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്നും ഏറ്റവും പ്രധാനം മനുഷ്യത്വമാണെന്നുമാണ് ഗുരു പഠിപ്പിച്ചത്. ശാസ്ത്ര ചിന്തകളെ നവോത്ഥാന പ്രവർത്തനങ്ങൾക്കൊപ്പം ചേർത്തു വയ്ക്കാനും ഗുരു ശ്രദ്ധിച്ചു. ഗുരു പറഞ്ഞത് മാനവിക ധർമ്മത്തെക്കുറിച്ചാണ്. എന്നാൽ, സനാതന ധർമ്മത്തിന്റെ പേരിൽ എന്തും ചെയ്യുന്ന സ്ഥിതിയാണ് ഇന്നുള്ളത്.
സ്വാർത്ഥതയുടെ ചെറുകണിക പോലും ഗുരുവിന്റെ ചിന്തയിലോ കൃതികളിലോ കാണാനാവില്ല. അന്ന വസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കണം എന്നാണ് ഗുരു പ്രാർത്ഥിച്ചത്. ആ കാഴ്ചപ്പാടാണ് ഏറ്റവും വലിയ മാനവികതയെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |