SignIn
Kerala Kaumudi Online
Sunday, 22 February 2026 3.15 AM IST

മന്നം സമാധി ദിനാചരണം 25ന്

Increase Font Size Decrease Font Size Print Page
d

ചങ്ങനാശേരി : സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 56-ാമത് ചരമവാർഷികം 25ന് വിവിധ ചടങ്ങുകളോടെ സംസ്ഥാനവ്യാപകമായി ആചരിക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ അറിയിച്ചു. മന്നംസമാധി മണ്ഡപത്തിൽ രാവിലെ 6 മുതൽ 11.45 വരെ സമൂഹപ്രാർത്ഥനയും ഉപവാസവും നടക്കും. എല്ലാ യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും സമുദായാചാര്യന്റെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി ഉപവാസമനുഷ്ഠിക്കും. എൻ.എസ്.എസ് രൂപവത്ക്കരിച്ച വേളയിൽ സമുദായാചാര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ചൊല്ലി ഉപവാസം അവസാനിപ്പിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.