
ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നും അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നുമുള്ള പിണറായി വിജയന്റെ വാദം തെറ്റാണ്. പോറ്റിക്കൊപ്പം ഫോട്ടോ എടുത്തതിനാൽ അടൂർ പ്രകാശ് പ്രതിയാകുമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിയാകണം. അദ്ദേഹത്തെയും എസ്.ഐ.ടി ചോദ്യംചെയ്യണം.
വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ്
ഇരുമുന്നണികൾക്കും
സ്വീകാര്യൻ
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി ആരുടെ കീശയിലാണെന്ന് ഇപ്പോൾ വ്യക്തമായി. ഇരുമുന്നണികളുടെയും നേതാക്കളുടെ കൂടെയുള്ള പോറ്റിയുടെ ചിത്രങ്ങൾ പുറത്തുവന്നു. യു.പി.എ സർക്കാരിനെ പിന്തുണച്ചവരാണ് സി.പി.എമ്മുകാർ. വലിയ അഴിമതിയാണ് ആ കാലത്ത് നടന്നത്.
രാജീവ് ചന്ദ്രശേഖർ ബി.ജെ.പി
സംസ്ഥാനപ്രസിഡന്റ്
ക്രൈസ്തവ വേട്ട
അവസാനിപ്പിക്കണം
ക്രൈസ്തവ വേട്ട അവസാനിപ്പിക്കാൻ സംഘപരിവാർ അണികൾക്ക് പ്രധാനമന്ത്രിയും ബി.ജെ.പി നേതൃത്വവും നിർദ്ദേശം നൽകണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവ പുരോഹിതരും വിശ്വാസികളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. മതസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി പ്രതിഷേധാർഹമാണ്.
എം.എം ഹസൻ
കെ.പി.സി.സി മുൻ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |