
കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്നും കേരളത്തിന്റെ മതനിരപേക്ഷത മുറുകെപ്പിടിക്കുന്ന നേതാവാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളിയുടെ എല്ലാ നിലപാടുകളും സി.പി.എം അംഗീകരിക്കുന്നില്ല. അത് അദ്ദേഹത്തിന്റെയും സംഘടനയുടേയും വ്യക്തിപരമായ നിലപാടുകളാണ്. അതിൽ പിടിച്ച് അദ്ദേഹത്തെ ഒരു വർഗീയ വാദിയെന്ന് പറയിപ്പിക്കാൻ മാദ്ധ്യമങ്ങൾ ശ്രമിക്കേണ്ട.
മലപ്പുറത്തിനെതിരായ വർഗീയ പരാമർശം അംഗീകരിക്കില്ല. അതേസമയം എന്തെങ്കിലും പറഞ്ഞാൽ ഉടനെ ഒരാൾ വർഗീയവാദിയാകുമോ.?. മലപ്പുറത്ത് എസ്.എൻ.ഡി.പി
യോഗത്തിന് സ്‌കൂൾ തുടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ അക്കാര്യം സർക്കാരുമായി സംസാരിച്ച് പരിഹരിക്കണം. അതിൽ പാർട്ടിക്ക് ഒരു താത്പര്യവുമില്ല. വെള്ളാപ്പള്ളി വിഷയത്തിൽ പാർട്ടി നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. മതനിരപേക്ഷ നിലപാടിനെയാണ് പാർട്ടി അംഗീകരിക്കുന്നത്.
സ്വർണപ്പാളി വിഷയത്തിൽ എസ്.ഐ.ടി അന്വേഷണം ഫലപ്രദമായി മുന്നോട്ട് പോകുന്നുണ്ട്. അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്കെത്തുമ്പോൾ എസ്.ഐ.ടിയെ വിശ്വാസമില്ലെന്ന് പറയുന്നു. ഏത് ഏജൻസി അന്വേഷിക്കുന്നതിലും എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |