
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ ആദ്യ പീഡനക്കേസിലെ രണ്ടാം പ്രതിയും പത്തനംതിട്ട കോന്നി അറ്റച്ചാൽ സ്വദേശിയുമായ ജോബി ജോസഫിന് മുൻകൂർ ജാമ്യം. പൊലീസ് അറസ്റ്റ് ചെയ്താൽ 50,000രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയയ്ക്കണം, മുന്ന് മാസത്തേക്ക് ചൊവ്വാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാക്കണം, അതിജീവിതയെ സ്വാധീനിക്കാൻ
പാടില്ല, സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതിയാകാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം.
ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ യുവതിക്ക് ഗർഭഛിദ്രത്തിന് കഴിക്കാനുളള ഗുളിക ജോബി ജോസഫ് വഴി കൊടുത്തുവിട്ടെന്നും ഗുളിക കഴിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ ജോബിയുടെ സാന്നിദ്ധ്യം ഉറപ്പാക്കിയെന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ യുവതി ആവശ്യപ്പെട്ട ഗുളിക മെഡിക്കൽ റെപ്രസെന്റേറ്റീവിൽ നിന്ന് വാങ്ങി നൽകുക ആയിരുന്നെന്നാണ് ജോബിയുടെ വാദം. യുവതി തനിക്ക് വാട്സ്ആപ്പിൽ അയച്ച ലൊക്കേഷനിൽ ഗുളിക എത്തിക്കുകയാണ് ചെയ്തത്. ഇതിന്റെ സ്ക്രീൻഷോട്ടും ഹാജരാക്കി. പ്രോസിക്യൂഷൻ വാദം തള്ളിയാണ് കോടതി ജോബിക്ക് ജാമ്യം അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |