
കൊച്ചി: പ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്ന് രാജിവച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷൻ ട്രസ്റ്റ് അംഗവുമായിരുന്നു. കുടുംബപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് അദ്ദേഹം അറിയിച്ചതായി ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. വി. വേണു പറഞ്ഞു. സമകാലിക കലാസൃഷ്‌ടികളുടെ പ്രദർശനമായ കൊച്ചി മുസിരിസ് ബിനാലെ ആരംഭിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ സഹ ക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കലാലോകത്ത് നിന്ന് മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചെന്ന് വേണു പറഞ്ഞു. ആലുവ ദേശം സ്വദേശിയായ കൃഷ്‌ണമാചാരി മുംബയ് കേന്ദ്രമായാണ് കലാപ്രവർത്തനം. കൃഷ്‌ണമാചാരിയും റിയാസ് കോമുവും ചേർന്നാണ് വിദേശരാജ്യങ്ങളിലെ മാതൃകയിൽ ബിനാലെ സംഘടിപ്പിക്കാൻ ചുക്കാൻ പിടിച്ചത്. റിയാസ് നേരത്തെ ഫൗണ്ടേഷനിൽ നിന്ന് രാജിവച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |