
തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലൂടെ സംസ്ഥാന സർക്കാരിന്റെ പരാജയം തുറന്നു സമ്മതിച്ചതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
ജനങ്ങളെ കബളിപ്പിക്കുന്നതാണ് നയപ്രഖ്യാപനം.സർക്കാരിന്റെ ധന കാര്യ മാനേജ്‌മെന്റ് തകർന്നു. എല്ലാ മേഖലകളിലും സർക്കാർ പരിപൂർണ പരാജയമാണെന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് നയപ്രഖ്യാ പനം.ജനങ്ങളെ അഭിമുഖീകരിക്കാൻ സർക്കാരിനു ധൈര്യമില്ല. അതു കൊണ്ടാണ് നിരന്തരം വർഗീയത മാത്രം പറയുന്നത്.12, 000 കോടിയുടെ തീരദേശ പാക്കേജും, 5000 കോടിയുടെ വയനാട് പാക്കേജും ഇതിനു മുമ്പുള്ള നയപ്രഖ്യാപനങ്ങളിലുണ്ടായിരുന്നു. ഒന്നും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞ നയ പ്രഖ്യാപന പ്രസംഗം ഗവർണർ ആവർത്തിക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |