SignIn
Kerala Kaumudi Online
Saturday, 07 March 2026 7.21 AM IST

നേപ്പാളിൽ റാപ്പർ ബാലേന്ദ്ര ഷാ അധികാരത്തിലേക്ക്

Increase Font Size Decrease Font Size Print Page
s

കാഠ്മണ്ഡു: ജെൻസി നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾക്കു ശേഷം നേപ്പാളിൽ നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ റാപ്പർ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടിക്ക് (ആർ.എസ്.പി) വൻ മുന്നേറ്റം. ആകെയുള്ള 165 സീറ്റുകളിൽ 114 എണ്ണത്തിലും ഷായുടെ പാർട്ടി മുന്നിലാണ്. നേപ്പാളി കോൺഗ്രസ് ഒരു സീറ്റ് നേടുകയും 10 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുകയും ചെയ്യുന്നു. സി.പി.എൻ-യു.എം.എൽ ഏഴ് മണ്ഡലങ്ങളിൽ മുന്നിലാണ്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ സ്ഥാനാർത്ഥികൾ 9 മണ്ഡലങ്ങളിൽ മുന്നിട്ടു നിൽക്കുന്നുണ്ട്. ഝാപ-5 മണ്ഡലത്തിൽ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്കെതിരെ മികച്ച പോരാട്ടമാണ് ബാലേന്ദ്ര കാഴ്ചവയ്ക്കുന്നത്. നേപ്പാൾ പ്രക്ഷോഭത്തിൽ പങ്കെടുത്ത ജെൻസി വോട്ടർമാരുടെ പിന്തുണയും ബാലേന്ദ്ര ഷായ്ക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഝാപ-5 മണ്ഡലത്തിൽ നിന്ന് 28,576 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ശർമ ഒലി വിജയിച്ചത്. ഇന്നലെ രാവിലെ 7നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.