
തിരുവനന്തപുരം: നിയമസഭയിൽ ഒരുമണിക്കൂർ 52 മിനിറ്റ് നീണ്ട ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വളരെ ശാന്തമായാണ് പൂർത്തിയായത്. എല്ലാം സാധാരണം എന്ന രീതിയിലായിരുന്നു നടപടികൾ.
പിന്നാലെ, ഗവർണർ ചില ഭാഗങ്ങൾ ഒഴിവാക്കിയെന്ന പരാമർശത്തോടെയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം ആരും പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യമന്ത്രി അതെല്ലാം അക്കമിട്ട് നിരത്തിയതോടെ വിഷയം ചൂടുപിടിച്ചു.
ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ്വഴക്കങ്ങൾക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനിൽക്കുന്നത്.
ഗവൺമെന്റിന്റെ നയപ്രഖ്യാപനമാണ് ഗവർണർ സഭയിൽ നടത്തുന്നത് എന്നതിനാൽ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകൾ അതേപടി നിലനിൽക്കുന്നതാണ്. എന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നു.മുഖ്യമന്ത്രിയുടെ ആവശ്യം സ്പീക്കർ എ.എൻ.ഷംസീർ അംഗീകരിച്ചു.
ഇത്തരം സന്ദർഭങ്ങളിൽ കീഴ് വഴക്കത്തെയാണ് സഭ ആശ്രയിക്കുക. അതനുസരിച്ച് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ് സഭയിൽ വായിച്ചതായി അംഗീകരിക്കുക.അതാണ് സഭാ രേഖയാകുന്നതും.ഇക്കാര്യം സ്പീക്കർ വ്യക്തമാക്കുകയും ചെയ്തു.
ഗവർണറുടെ നടപടി തെറ്റെന്ന് പ്രതിപക്ഷവും പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാനം ഗവർണർ വായിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കൂട്ടച്ചേർക്കാനോ ഒഴിവാക്കാനോ ഗവർണർക്ക് അവകാശമില്ല. ഇല്ലാത്ത അവകാശമാണ് ഗവർണർവിനിയോഗിച്ചത്.വി.ഡി.സതീശൻ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
#വിവാദം വേണ്ട: ലോക്ഭവൻ
അർദ്ധസത്യങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ നിന്ന് ഒഴിവാക്കണമെന്ന് ലോക്ഭവൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനനുസൃതമായി ഗവർണർക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു സർക്കാരിൽ നിന്നുണ്ടായ പ്രതികരണം. മാത്രമല്ല, ലോക്ഭവൻ നിർദ്ദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചു തരാമെന്ന സൂചനയും നല്കിയിരുന്നു. എന്നാൽ,തിങ്കളാഴ്ച രാത്രി 12മണിക്ക് ശേഷമാണ് ഭേദഗതികൾ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം ലോക്ഭവനിലേക്ക് മടക്കി അയച്ചത്.ഈസാഹചര്യത്തിൽ ലോക്ഭവൻനേരിട്ട് തിരുത്തൽ വരുത്തിയ നയപ്രഖ്യാപന പ്രസംഗമാണ് സഭയിൽ വായിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |