SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.17 AM IST

കേന്ദ്രം ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നു: മന്ത്രി അനിൽ നോൺ ജേർണലിസ്റ്ര് പെൻഷൻ വർദ്ധിപ്പിക്കണം അസോ.

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: ആനുകൂല്യങ്ങളെ കവർന്നെടുക്കുന്ന തൊഴിൽ നയങ്ങളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി ജി.ആർ. അനിൽ. കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോൺ ജേർണലിസ്റ്റുകൾക്ക് ദീർഘകാല പോരാട്ടത്തിനുശേഷമാണ് ആനുകൂല്യങ്ങൾ ലഭ്യമായത്. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ തികച്ചും സമ്പന്നർക്കുവേണ്ടിയാണ്. എന്നാൽ,​കേരള സർക്കാർ സാധാരണ ജനങ്ങൾക്കും അവരുടെ ഉന്നമനത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ നോൺ ജേണലിസ്റ്റ് മേഖലയിൽ ഫലപ്രദമായ സംഭാവന നൽകിയ ഏകസ്ഥാപനം കേരള കൗമുദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വി.ജോയി എം.എൽ.എ മുഖ്യാതിഥിയായി.ജനാധിപത്യത്തെ സംരക്ഷിക്കുന്ന ഭരണാധികാരികൾക്കു പകരം കോ-ഓർപ്പറേറ്റുകളെ സംരക്ഷിക്കുന്ന മുതലാളിത്തമാണ് ഇന്ന് കേരളത്തിലെന്ന് ജോയി പറഞ്ഞു. തുർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി ആർ.ബൈജു അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.എസ്.സാബു പ്രവർത്തന റിപ്പോർട്ടും എസ്.ആർ.അനിൽകുമാർ ക്ഷേമനിധി റിപ്പോർട്ടും വരവു ചെലവുകണക്കും എസ്.പ്രകാശ് പ്രമേയങ്ങളും അവതരിപ്പിച്ചു. നോൺ ജേർണലിസ്റ്ര് പെൻഷൻ 10000 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെട്ടുക്കൊണ്ടുള്ള പ്രമേയങ്ങൾ സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു സ്വാഗതവും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.ജി.രാഹുൽ ആശംസ പ്രസംഗവും വൈസ് പ്രസിഡന്റ് എസ്.ഉദയകുമാർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ

വി. ബാലഗോപാൽ(പ്രസിഡന്റ്),എസ്.ആർ. അനിൽകുമാർ (വർക്കിംഗ് പ്രസിഡന്റ്),കെ.എസ്‌. സാബു (ജനറൽ സെക്രട്ടറി),എസ്. ഉദയകുമാർ,വി.പ്രദീപ്(വൈസ് പ്രസിഡന്റുമാർ),ആർ. ബൈജു,എസ്. പ്രകാശ്(ജോയിന്റ് സെക്രട്ടറിമാർ),ഉണ്ണികൃഷ്ണൻ തമ്പി(ട്രഷറർ),ജി.എസ്.സുധികുമാർ,ആർ.ഗീത,ജി.എസ്. ഷിബു,എസ്. സന്തോഷ് ‌കുമാർ,പി. വിനോദ്,അനു.വി.എസ്. നായർ,നീന,​പി. ശിവൻകുട്ടി,​ആദർശ്,പ്രസന്ന കുമാർ,എസ്. വിജയൻ,ആർ. നാരായണൻ നായർ,ടി. മാത്യൂസ്,ജി. മുരുകേശൻ,എ. അനിൽകുമാർ (എക്സിക്യൂട്ടീവ്കമ്മി​റ്റിയംഗങ്ങൾ),എസ്. എസ്.സുനിൽകുമാർ. എൻ.ആർ. രഞ്ജി​ത് കുമാർ,വിമൽകുമാർ,എ.വിനീഷ്,ആർ.ദിലീപ്,ടി.പി. സേതു,എസ്.ഹരികു മാർ,എ.ഹരികൃഷ്ണൻ,രതീഷ്,സി.ഹരീഷ്. ഹരിക്കുമാർ,ശ്രീരാജ്(ജനറൽ കൗൺസിൽ അംഗങ്ങൾ),​ക്ഷേമനിധിഭാരവാഹികളായി കെ.എസ്. സാബു(ചെയർമാൻ),എസ്.ആർ. അനിൽ കുമാർ(സെക്രട്ടറി),ജി.എസ്. സുധികുമാർ(ജോയിന്റ്സെക്രട്ടറി),ആർ. ബൈജു,വി. പ്രദീപ്,എസ്.ഉദയകുമാർ,എസ്. പ്രകാശ്,എസ്. വിജയൻ, ആർ.നാരായണൻ നായർ,ടി. മാത്യൂസ്

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.