SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.06 PM IST

ശിവഗിരിയിൽ ബോധാനന്ദസ്വാമി ജയന്തിദിനം 

Increase Font Size Decrease Font Size Print Page
prarthana-yogam

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ അനന്തരഗാമിയും ശിഷ്യപ്രമുഖനുമായ ദിവ്യശ്രീ ബോധാനന്ദസ്വാമിയുടെ 143-ാമത് ജയന്തി

ശിവഗിരിമഠത്തിൽ സമുചിതമായി ആഘോഷിച്ചു. സമാധിസ്ഥാനത്ത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ വിശേഷാൽപൂജ, ഗുരുപൂജ, അർച്ചന,പ്രാർത്ഥനായോഗം എന്നിവ നടന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ,സ്വാമി അംബികാനന്ദ, സ്വാമി സുകൃതാനന്ദ, ബ്രഹ്മചാരിമാരായ അനീഷ്‌, ഷാജ്, ഗുരുചൈതന്യ, റെജി, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ദൈവദശക ഹാളിൽ നടന്ന ജയന്തി സമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ശിവഗിരിമാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജയന്തിദിന പ്രഭാഷണങ്ങളിൽ സ്വാമി സുകൃതാനന്ദ, ഷോണി ‌ജി. ചിറവിള , ഡോ. സനൽകുമാർ‌ ടി, മനോഹർ വർക്കല, ഉത്തമൻ മാവേലിക്കര, രവീന്ദ്രൻ ചടയമംഗലം, സരസ്വതി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഗുരുദേവന്റെയും ബോധാനന്ദ സ്വാമികളുടെയും കീർത്തനങ്ങൾ സഭാപ്രവർത്തകർ ആലപിച്ചു. സമ്മേളനശേഷം ഗുരുപൂജയും അന്നദാനവും ഉണ്ടായിരുന്നു.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY