SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.06 PM IST

സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കാൻ സണ്ണിജോസഫും വി.ഡി. സതീശനും  

Increase Font Size Decrease Font Size Print Page
f

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കാൻ കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ചുമതലപ്പെടുത്തി.

വിവിധതലങ്ങളിൽ ചർച്ച നടത്തി തയ്യാറാക്കുന്ന പട്ടിക എ.ഐ.സി.സിക്ക് കൈമാറുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട്, മലപ്പുറം, വയനാട് ജില്ലകളിലെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ഡി.സി.സി പ്രസിഡന്റുമാർ, കെ.പി.സി.സി ഭാരവാഹികൾ, എം.എൽ.എമാർ, പോഷക സംഘടനകളുടെ അദ്ധ്യക്ഷൻമാർ എന്നവരുമായി ചർച്ച നടത്തി.

കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. പാർട്ടി ഘടകങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്തശേഷം എ.ഐ.സി.സി സ്‌ക്രീനിംഗ് കമ്മിറ്റിയിൽ അവതരിപ്പിക്കും. സ്‌ക്രീനിങ് കമ്മിറ്റി ഹൈക്കമാൻഡിന് സ്ഥാനാർത്ഥി പട്ടിക കൈമാറും. എം.പിമാർ മത്സരിക്കുന്നത് സംബന്ധിച്ച് കെ.പി.സി.സി തീരുമാനം എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

30ന് രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വദിനത്തിൽ പഞ്ചായത്തുതലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തും. ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 10 മുതൽ 15 വരെ ഗൃഹസന്ദർശനം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ ഫെബ്രുവരി 6ന് കാസർകോഡ് നിന്നാരംഭിക്കുന്ന പുതുയുഗ സംസ്ഥാന ജാഥയുടെ വിജയത്തിന് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്താൻ പാർട്ടി ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയതായും സണ്ണി ജോസഫ് അറിയിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY