SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.07 PM IST

മൂന്നാം കേസിൽ രാഹുലിന് ജാമ്യം, ജയിൽ മോചിതനായി

Increase Font Size Decrease Font Size Print Page
d

പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എൻ.ഹരികുമാർ ഉപാധികളോടെ ജാമ്യം അനുവദിച്ചു. പതിനെട്ട് ദിവസത്തെ ജയിൽ വാസത്തിനുശേഷം മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ രാഹുൽ അടൂരിലെ വസതിയിലെത്തി. മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.

വിവാഹിതയായ യുവതിയെ വിവാഹമോചനം നേടാതെ എങ്ങനെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പറയാനാകുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നെന്ന് പ്രതിഭാഗം വാദിച്ചു. നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റുചെയ്തത്. പരാതിക്കാരി മൊഴി നൽകാൻ ഒരുവർഷവും ഒൻപത് മാസവും വൈകി. പരാതിക്കാരി വിദേശത്താണ്. അതിനാൽ എം.എൽ.എ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപ്പെടുത്തുമെന്ന വാദം നിലനിൽക്കില്ല. കേസിൽ നേരിട്ട് സാക്ഷികളില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

എല്ലാ ശനിയാഴ്ചയും രാവിലെ 10നും ഉച്ചയ്ക്ക് 12നും ഇടയിൽ മൂന്നു മാസത്തേക്ക് അല്ലെങ്കിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥകളോടെയാണ് ജാമ്യം. തെളിവുകൾ നശിപ്പിക്കുകയോ അന്വേഷണത്തിൽ ഇടപെടുകയോ ചെയ്യരുത്. സാക്ഷികളെ പ്രലോഭിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ വാഗ്ദാനങ്ങൾ നൽകുകയോ ചെയ്യരുത്. അതിജീവിതയെ നേരിട്ടോ ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയോ ഉപദ്രവിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യരുത്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കപ്പെടും.

പ്രതിഷേധവുമായി

യുവമോർച്ച

കനത്ത പൊലീസ് സുരക്ഷയിലാണ് രാഹുലിനെ ജയിലിന് പുറത്തെത്തിച്ചത്. പിന്നാലെ യുവമോർച്ച പ്രവർത്തകർ രാഹുലിന്റെ വാഹനം തടയാൻ ശ്രമിച്ചു. വാഹനത്തിൽ ഇടിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. മൂന്ന് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റ യുവമോർച്ച കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് സുജിത്ത് ബോധരഹിതനായി വീണു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഉ​ഭ​യ​സ​മ്മ​ത​മു​ണ്ടെ​ങ്കി​ലും
ബ​ല​പ്ര​യോ​ഗം​ ​ഗൗ​ര​വ​ക​രം
കൊ​ച്ചി​:​ ​ആ​ദ്യ​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ​ ​ന​ൽ​കി​യ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​പ​റ​യാ​ൻ​ ​മാ​റ്റി.​ ​യു​വ​തി​യെ​ ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നും​ ​ഗ​ർ​ഭ​ഛി​ദ്ര​ത്തി​ന് ​നി​ർ​ബ​ന്ധി​ച്ചെ​ന്നും​ ​ആ​രോ​പി​ച്ച് ​ര​ജി​സ്റ്റ​ർ​ചെ​യ്ത​ ​കേ​സാ​ണി​ത്.​ ​ലൈം​ഗി​ക​ബ​ന്ധം​ ​ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​ ​ആ​യി​രി​ക്കാ​മെ​ന്ന് ​വാ​ദ​ത്തി​നി​ടെ​ ​ജ​സ്റ്റി​സ് ​കൗ​സ​ർ​ ​എ​ട​പ്പ​ഗ​ത്ത് ​പ​രാ​മ​ർ​ശി​ച്ചു.​ ​എ​ങ്കി​ലും​ ​ചി​ല​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​ ​ബ​ല​പ്ര​യോ​ഗം​ ​ന​ട​ന്ന​താ​യി​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു​ണ്ട്.​ ​ഇ​ത് ​ശ​രി​യാ​ണെ​ങ്കി​ൽ​ ​ഗൗ​ര​വ​മു​ള്ള​ ​വി​ഷ​യ​മാ​ണ്.

ബ​ല​മാ​യി​ ​ഗ​ർ​ഭ​ഛി​ദ്ര​ത്തി​ന് ​ഇ​ര​യാ​ക്കി​യെ​ന്ന​ ​കു​റ്റ​വും​ ​നി​ല​നി​ൽ​ക്കു​മെ​ന്ന് ​സിം​ഗി​ൾ​ബെ​ഞ്ച് ​വാ​ക്കാ​ൽ​ ​പ​റ​ഞ്ഞു.​ ​ഹ​ർ​ജി​ക്കാ​ര​ന് ​ക്രി​മി​ന​ൽ​ ​പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നും​ ​മ​റ്റു​ര​ണ്ട് ​യു​വ​തി​ക​ൾ​ ​കൂ​ടി​ ​പീ​ഡ​ന​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ടി.​എ.​ഷാ​ജി​ ​വാ​ദി​ച്ചു.​ ​ലോ​ക​ത്തു​ത​ന്നെ​ ​ഇ​ത്ത​ര​മൊ​രു​ ​ലൈം​ഗി​ക​ ​ചൂ​ഷ​ണ​ ​പ​രാ​തി​ ​മു​മ്പു​ണ്ടാ​യി​ട്ടി​ല്ല.​ ​പ​രാ​തി​ക്കാ​രി​ക്കെ​തി​രെ​ ​വ്യാ​പ​ക​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​മു​ണ്ടാ​യി.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​അ​നു​വ​ദി​ക്കു​ന്ന​ത് ​തെ​റ്റാ​യ​ ​സ​ന്ദേ​ശ​മാ​കും.​ ​ഇ​ര​ക​ൾ​ ​മു​ന്നോ​ട്ടു​വ​രാ​ത്ത​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും​ ​പ​റ​ഞ്ഞു.

ആ​ദ്യം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത് ​ഈ​ ​കേ​സാ​ണെ​ന്നും​ ​മ​റ്റ് ​കേ​സു​ക​ളി​ൽ​ ​കു​റ്റ​പ​ത്രം​ ​ന​ൽ​കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക്രി​മി​ന​ൽ​ ​പ​ശ്ചാ​ത്ത​ലം​ ​ഉ​ന്ന​യി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്നും​ ​കോ​ട​തി​ ​ചോ​ദി​ച്ചു.​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​നേ​ര​ത്തേ​ ​അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു.​ 2024​ ​മാ​ർ​ച്ച് 17​ന് ​യു​വ​തി​ക്കു​നേ​രെ​ ​ബ​ല​പ്ര​യോ​ഗം​ ​ന​ട​ത്തി​യെ​ന്നും​ ​വീ​ഡി​യോ​ ​പ​ക​ർ​ത്തി​യെ​ന്നും​ ​പ​രാ​തി​യി​ലു​ണ്ട്.​ ​ഇ​ത് ​ഗൗ​ര​വ​മേ​റി​യ​ ​ആ​രോ​പ​ണ​മാ​ണ്.​ ​എ​ന്നാ​ൽ,​ ​ഇ​തി​നു​ശേ​ഷം​ ​ഹ​ർ​ജി​ക്കാ​ര​നൊ​പ്പം​ ​യു​വ​തി​ ​ര​ണ്ടു​ദി​വ​സം​ ​പാ​ല​ക്കാ​ട് ​ത​ങ്ങി​യി​ട്ടു​ണ്ട്.​ ​അ​തി​ന് ​കാ​ര​ണ​മെ​ന്തെ​ന്ന് ​കോ​ട​തി​ ​ചോ​ദി​ച്ചു.

ഹ​ർ​ജി​ക്കാ​ര​ന്റെ​ ​ഭീ​ഷ​ണി​യും​ ​വൈ​കാ​രി​ക​മാ​യ​ ​സ​മ്മ​ർ​ദ്ദ​വും​ ​കാ​ര​ണ​മാ​ണ് ​വീ​ണ്ടും​ ​ക​ണ്ടു​മു​ട്ടി​യ​തെ​ന്ന് ​പ​രാ​തി​ക്കാ​രി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​അ​റി​യി​ച്ചു.​ ​അ​വ​ശ​ത​യി​ലാ​യി​രു​ന്ന​ ​പ​രാ​തി​ക്കാ​രി​ക്കു​നേ​രെ​ ​അ​വി​ടെ​വ​ച്ചും​ ​ബ​ല​പ്ര​യോ​ഗ​മു​ണ്ടാ​യെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഈ​ ​കേ​സി​ൽ​ ​രാ​ഹു​ലി​ന്റെ​ ​അ​റ​സ്റ്റ് ​ഹൈ​ക്കോ​ട​തി​ ​നേ​ര​ത്തെ​ ​ത​ട​ഞ്ഞി​രു​ന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY