SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.27 PM IST

പരമ്പരാഗത തൊഴിൽ മേഖലയ്ക്ക് വായ്പയും സബ്‌സിഡിയും

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: സ്വർണപ്പണിക്കാർ, ലോഹപ്പണിക്കാർ, തടിപ്പണിക്കാർ തുടങ്ങി ആർട്ടിസാൻസ് മേഖലയിലുള്ളവർക്കും മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കും ആധുനികവത്കരണത്തിന് ഉതകുന്ന പദ്ധതികൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി 5 കോടി രൂപ ബഡ്ജറ്റിൽ നീക്കിവച്ചു. ആധുനിക തൊഴിലുപകരണങ്ങൾ വാങ്ങുന്നതിനായി 50 ശതമാനം സർക്കാർ സബ്‌സിഡി ലഭ്യമാക്കുന്ന പദ്ധതി ഇതിലൂടെ നടപ്പിലാക്കും.

 മൺപാത്ര നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കോടി രൂപ

 പരമ്പരാഗത വ്യവസായങ്ങളുടെ വിഹിതം 242.34 കോടിയായി വർദ്ധിപ്പിച്ചു. ഉത്പന്ന വൈവിധ്യവൽത്കരണത്തിലൂടെയും മികച്ച വിപണന തന്ത്രത്തിലൂടെയും തൊഴിലാളികൾക്ക് മാന്യമായ വേതനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

 പരമ്പരാഗത തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കായി 107 കോടിയുടെ ധനസഹായ പദ്ധതി.

 ബീഡി, ഖാദി, കശുവണ്ടി, കയർ, മത്സ്യബന്ധനം, മുള-ചൂരൽ മേഖലകൾ, കരകൗശല നിർമ്മാണം തുടങ്ങിയ മേഖലയിലെ തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം. മുൻ വർഷത്തേക്കാൾ 7 കോടി രൂപ അധികമാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്.

 പരമ്പരാഗത വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിനും മേഖലയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY