SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.06 PM IST

തരൂരുമായി ചർച്ച നടത്തി സതീശൻ

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശശി തരൂരിൻെ്റ പങ്കാളിത്തം ഉറപ്പാക്കാൻ, അദ്ദേഹത്തിൻെ്റ ഫ്ളാറ്റിലെത്തി ചർച്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളിൽ ശശി തരൂരിൻെ്റ അഭിപ്രായം തേടി. പരമാവധി മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താമെന്ന് തരൂർ അറിയിച്ചു.

യു.ഡി.എഫ് പുറത്തിറക്കുന്ന ദർശന രേഖ, പ്രകടന പത്രിക എന്നിവ തയ്യാറാക്കുന്നതിൽ ശശി തരൂരിൻെ്റ പങ്കാളിത്തം സതീശൻ ഉറപ്പാക്കി. തരൂരും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായുള്ള സംവാദങ്ങൾ യു.ഡി.എഫ് സംഘടിപ്പിക്കുമെന്നും സതീശൻ അറിയിച്ചു. കൊച്ചിയിൽ കോൺഗ്രസിന്റെ മഹാ പഞ്ചായത്തിൽ അപമാനം നേരിട്ടെന്ന പരാതിയുള്ള തരൂർ .നിയമസഭാ തിരഞ്ഞെടുപ്പ് കാര്യം ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ നിന്ന് വിട്ടു നിന്നിരുന്നു.കെ.പി.സി.സി തിരഞ്ഞെടുപ്പ് സമിതിയിലും പങ്കെടുത്തില്ല. കേന്ദ്രത്തിലെയും കേരളത്തിലെയും ചില നേതാക്കൾ ശത്രുവായി കണ്ടെന്നും തനിക്ക് മുഖ്യമന്ത്രി മോഹമില്ലെന്നും എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ തരൂർ വ്യക്തമാക്കിയിരുന്നു. .

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY