
കോട്ടയം: കേന്ദ്ര ബഡ്ജറ്റ് കേട്ടപ്പോൾ കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് തോന്നിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ കേന്ദ്രമന്ത്രിമാർ പറഞ്ഞത് അനുസരിച്ച് എയിംസ് എങ്കിലും കിട്ടുമെന്നാണ് കരുതിയത്. എയിംസുമില്ല,അതിവേഗ റെയിൽപ്പാതയുമില്ല. ഒരു പ്രഖ്യാപനവും ഇല്ലാത്തത് സങ്കടകരമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാക്കളും തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയും പറഞ്ഞത് വികസിത കേരളമെന്നാണ്. ഇങ്ങനെയാണ് കേരളത്തെ ഇവർ വികസിക്കുന്നതെങ്കിൽ ഇതൊരു സൂചനയാണ്. മനഃപ്പൂർവം കേരളത്തെ ഉപേക്ഷിക്കുന്ന സമീപനത്തിൽ പ്രതിഷേധമുണ്ട്. കേരളമുണ്ടെന്ന് കാണിക്കാനാണ് ആമ പരിശോധനയ്ക്കായുള്ള സംവിധാനം. ധാതു ഇടനാഴി പ്രഖ്യാപനം കേരളത്തിലെ ധാതു സമ്പത്ത് കോർപ്പറേറ്റുകൾക്ക് കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സംസ്ഥാനവുമായി കൂടിയാലോചിച്ചു വേണം ഇക്കാര്യത്തിൽ നയരൂപീകരണം നടത്താനെന്നും അദ്ദേഹം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |