SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.05 PM IST

റോഡപകടം: ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കാൻ പദ്ധതി

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കുന്നതിന് സംസ്ഥാനത്തെ ബ്ലാക്ക് സ്പോട്ടുകൾ ഇല്ലാതാക്കാനുള്ള പദ്ധതി നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പ്.ഇതിനായി ഓരോ ബ്ലാക്ക് സ്പോട്ടിലും 2 മുതൽ 3 ലക്ഷം രൂപ വരെ ചെലവഴിക്കും.

സംസ്ഥാനത്താകെ മൂവായിരത്തിലധികം ബ്ലാക്ക് സ്പോട്ടുകളുണ്ട്. ആദ്യ ഘട്ടമായി കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക. കേരളത്തിലെ ബ്ലാക്ക് സ്പോട്ടുകളെ കുറിച്ച് ചെന്നൈ ഐ.ഐ.ടി ടീം നേരത്തെ മോട്ടോർ വാഹന വകുപ്പിന് പഠന റിപ്പോർട്ട് നൽകിയിരുന്നു.റോഡ‌് സേഫ്ടി അതോറിട്ടി ഉദ്യോഗസ്ഥർ ഓരോ ബ്ലാക്ക് സ്പോട്ടിലുമെത്തി അവിടെ അപകടങ്ങളണ്ടാക്കുന്ന കാരണങ്ങൾ നാട്ടുകാർ, വാഹനം ഓടിക്കുന്നവർ എന്നിവരിൽ ചോദിച്ചു മനസിലാക്കും.

റോഡിന്റെ വളവ്, വീതി കുറവ്, അനധികൃത കൈയ്യേറ്റം, മീഡിയൻ ഇല്ലാത്തത്, ബോർ‌ഡുകൾ തുടങ്ങിയവയാകും മിക്കവാറും റോഡപകടങ്ങൾക്ക് കാരണം. ദേശീയ പാത ഒഴികെ, സംസ്ഥാന ഹൈവേകൾ, ജില്ലാ റോഡുകൾ, മറ്റ് പൊതുമരാമത്ത് റോഡുകൾ എന്നിവടങ്ങിലെ ബ്ലാക്കോ സ്പോട്ടുകളാണ് ഒഴിവാക്കും.2030 ഓടെ പരമാവധി ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കും. കഴിഞ്ഞ വർഷം 49,000 റോഡപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഗുരുതരമായ റോഡപകടങ്ങളുണ്ടായ സ്ഥലമാണ് ബ്ലോക്ക് സ്പോട്ട്.

TAGS: ROAD ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY