
തിരുവനന്തപുരം: ശബരിറെയിൽ പാതയ്ക്ക് സംസ്ഥാനത്തിന്റെ വിഹിതം അനുവദിക്കുന്നതിനുള്ള ശുപാർശ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാന വിഹിതം അനുവദിക്കുന്നതിനുള്ള ക്യാബിനറ്റ് നോട്ട് ഗതാഗത വകുപ്പ് ഇന്നലെത്തന്നെ തയ്യാറാക്കി ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. പുതുക്കിയ എസ്റ്റിമേറ്റ്തുക അനുസരിച്ച് 3,810കോടി രൂപയുടെ 50%ആയ 1,905കോടി രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. സംസ്ഥാനത്തിന്റെ വിഹിതമുപയോഗിച്ച് ഭൂമിയേറ്റെടുക്കേണ്ടി വരും. ഇതിനായി സർക്കാർ ഉടൻ ഉത്തരവിറക്കും. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 416ഹെക്ടറോളം ഭൂമിയേറ്റെടുക്കണം. 1400 കോടിയോളം കേരളം മുടക്കേണ്ടിവരും. ഭൂമിയേറ്റെടുത്താൽ നിർമ്മാണം പുനരാരംഭിക്കാമെന്ന് റെയിൽവേയും അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ