SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.05 PM IST

ന്യൂനപക്ഷ ഗവേഷക ഫെല്ലോഷിപ്പ് ഈ മാസം മുതൽ

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ഗവേഷക വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഫെല്ലോഷിപ്പ് ഈ മാസം മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയെ അറിയിച്ചു. ഗവേഷണ പഠനകാലയളവിൽ അഞ്ചുവർഷത്തേക്ക് പ്രതിവർഷം 2,40,000 രൂപ നിരക്കിൽ മൂന്നുഗഡുക്കളായി 7,20,000രൂപ അനുവദിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തിക വർഷം പദ്ധതിക്ക് 1.70 കോടി വകയിരിത്തിയിരുത്തുകയും അതിൽ നിന്ന് 21 വിദ്യാർത്ഥികൾക്കായി 1.5 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY