
തിരുവനന്തപുരം: കാറും പൊലീസ് അകമ്പടിയും സുരക്ഷാ ഉദ്യോഗസ്ഥരുമില്ലാതെയുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ രാത്രിയിലെ ബൈക്ക് യാത്ര കാഴ്ചക്കാരെ ഞെട്ടിച്ചു.. ഒപ്പിടാനുള്ള ഫയലുമായി ഔദ്യോഗിക വസതിയിലെത്തിയ അഡീഷണൽ പി.എ രവീഷിന്റെ ബൈക്കിലായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ യാത്ര. ഫയൽ ഒപ്പിട്ട ശേഷം പുറത്തിറങ്ങിയ മന്ത്രി ബൈക്ക് കണ്ട് കൗതുകത്തോടെ ഓടിക്കുകയായിരുന്നു. മ്യൂസിയത്ത് ദിവസവും നടക്കാൻ പോകുന്ന മന്ത്രി പൊലീസ് അകമ്പടിയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഒഴിവാക്കി യാത്ര ബൈക്കിലാക്കി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ ഔദ്യോഗിക വസതിയായ പ്രശാന്തിയിൽ നിന്നും നന്ദൻകോടു വഴി ബൈക്കിൽ മ്യൂസിയത്തെത്തി. തൊട്ടുപിന്നാലെ വാഹനത്തിലെത്തിയ ഗൺമാൻ ചിത്രീകരിച്ച ദൃശ്യമാണ് വൈറലായത്.
മുമ്പ് സ്ഥിരമായി ബൈക്ക് ഉപയോഗിക്കാറുണ്ടായിരുന്ന മന്ത്രി കാസർകോട് നിന്നും തിരുവനന്തപുരം വരെ നടത്തിയ ബൈക്ക് യാത്ര ശ്രദ്ധേയമായിരുന്നു. ഇരുപത് ദിവസം കൊണ്ടാണ് യാത്ര പൂർത്തീകരിച്ചത്. ട്രാഫിക് സിഗ്നലുകൾ വകവയ്ക്കാതെയുള്ള ചിലരുടെ യാത്ര അപകടകരമാണെന്നും,. നിരവധി ഇരുചക്ര വാഹനങ്ങളും വലിയ വാഹനങ്ങളും സിഗ്നൽ കാത്തുകിടക്കുമ്പോൾ ഇതിനിടയിൽ കൂടി കടന്നുപോകാൻ ചില ബൈക്ക് യാത്രികർ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആദ്യം സ്വന്തമാക്കിയ വെസ്പ സ്‌കൂട്ടറിന്റേയും പിന്നീട് ദീർഘകാലം ഉപയോഗിച്ച ബുള്ളറ്റിന്റേയും ഓർമ്മകൾ മന്ത്രിയുടെ മനസിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |