SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.16 PM IST

വിവാദമുണ്ടാക്കിയാൽ പോര കൈകാര്യം ചെയ്യാൻ അറിയണം

Increase Font Size Decrease Font Size Print Page
c

പത്ത് വർഷം ഭരിച്ചിട്ടും തന്നത് കൈകാര്യം ചെയ്യാനറിയാതെ കേന്ദ്രമൊന്നും തരുന്നില്ലെന്ന് പറഞ്ഞ് വിവാദമുണ്ടാക്കുന്നു. തിരഞ്ഞടുപ്പിന് പത്ത് ദിവസം മുമ്പ് വെറുതെ ഇങ്ങനെ പറഞ്ഞാൽ കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ള ജനങ്ങൾ അതൊക്കെ തള്ളിക്കളയും. പത്ത് കൊല്ലം യു.പി.എ സർക്കാർ ഭരിച്ചപ്പോൾ 42,000 കോടിയാണ് തന്നത്. ബി.ജെ.പി ഭരിച്ചപ്പോൾ പത്ത് വർഷം കൊണ്ട് 1,82,000 കോടിയാണ് തന്നത്. കേന്ദ്രം തരുന്നുണ്ട്,പക്ഷേ എടുക്കാൻ കഴിവില്ല. വികസന കാഴ്ചപ്പാടുള്ള കരുത്തുറ്റ സർക്കാരുണ്ടെങ്കിലേ മോദിയുടെ കാഴ്ചപ്പാടിലുള്ള വികസനം നടക്കൂ. പത്ത് വർഷം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മോദി ശക്തമാക്കി.

രാജീവ് ചന്ദ്രശേഖർ

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ

അ​ധി​ക​ ​പ്രോ​ത്സാ​ഹന
ബോ​ണ​സ് ​നി​റു​ത്ത​രു​ത്:
ടി.​പി​ ​രാ​മ​കൃ​ഷ്ണൻ

നെ​ല്ലി​ന് ​ന​ൽ​കു​ന്ന​ ​അ​ധി​ക​ ​പ്രോ​ത്സാ​ഹ​ന​ ​ബോ​ണ​സ് ​നി​റു​ത്ത​ലാ​ക്ക​ണ​മെ​ന്ന​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​തീ​രു​മാ​നം​ ​അ​ടി​യ​ന്തി​ര​മാ​യി​ ​പി​ൻ​വ​ലി​ക്ക​ണം.​ ​അ​ധി​ക​ ​ബോ​ണ​സി​ലൂ​ടെ​ ​ഗോ​ത​മ്പും​ ​അ​രി​യും​ ​രാ​ജ്യ​ത്ത് ​അ​ധി​ക​മാ​യി​ ​സം​ഭ​രി​ക്കു​ക​യാ​ണ്.​ ​ഇ​ത് ​പൊ​തു​ഖ​ജ​നാ​വി​ന് ​ബാ​ദ്ധ്യ​ത​യാ​ണെ​ന്ന​ ​നി​ല​പാ​ടാ​ണ് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ഭ​ക്ഷ്യ​ ​സ്വ​യം​ ​പ​ര്യാ​പ്ത​ത​യെ​ ​ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള​ ​ഇ​ട​പെ​ട​ലാ​ണി​ത്.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​നെ​ല്ല് ​സം​ഭ​ര​ണ​ത്തി​നാ​യി​ ​കി​ലോ​ക്ക് 6.31​ ​രൂ​പ​യാ​ണ് ​അ​ധി​ക​മാ​യി​ ​ന​ൽ​കു​ന്ന​ത്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കു​ന്ന​ ​തു​ക​ ​സ​മ​യ​ത്തി​ന് ​ല​ഭി​ക്കാ​ത്ത​ ​സ്ഥി​തി​യാ​ണ്.

-​ടി.​പി​ ​രാ​മ​കൃ​ഷ്ണൻ
എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​നർ

എ​സ്‌.​ഐ.​ടി​ ​
അ​ന്വേ​ഷ​ണം ച​ത്തു​ ​

ശ​ബ​രി​മ​ല​യു​ടെ​ ​എ​സ്.​ഐ.​ടി​ ​അ​ന്വേ​ഷ​ണം​ ​ച​ത്തു.​ എ​ൽ.​ഡി.​എ​ഫ് ​-​ ​യു.​ഡി.​എ​ഫ് ​കു​റു​വാ​സം​ഘം​ ​അ​തി​നെ​ ​കൊ​ന്നു.​ ​ബി.​ജെ.​പി​ ​ആ​ദ്യ​ഘ​ട്ട​ത്തി​ലെ​ ​എ​സ്.​ഐ.​ടി​ ​അ​ന്വേ​ഷ​ണം​ ​പ​ര്യാ​പ്ത​മ​ല്ലെ​ന്ന് ​പ​റ​ഞ്ഞി​രു​ന്നു.​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​യു​ടെ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നാ​ണ് ​ബി.​ജെ.​പി​ ​അ​ന്നു​മു​ത​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.​ ​സ്വ​ർ​ണക്കൊ​ള്ള​ ​കേ​സി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​നേ​താ​ക്ക​ളെ​ ​നി​യ​മ​ത്തി​ന് ​മു​ന്നി​ൽ​ ​കൊ​ണ്ടു​വ​രാ​ൻ​ ​എ​സ്.​ഐ.​ടി​ക്ക് ​സാ​ധി​ക്കി​ല്ല.​ ​ശ​ബ​രി​മ​ല​ ​കൊ​ള്ള​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ ​അ​ന്വേ​ഷ​ണം​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ ​​ന​ട​ത്ത​ണം.
അ​നൂ​പ് ​ആ​ന്റ​ണി​ ​
ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​
ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY