SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.53 PM IST

സച്ചിദാനന്ദന്റെ വിമർശനം രാ​ഷ്ട്രീ​യ​ ​കൗ​ശ​ലം​ ​കേ​ര​ളം​ ​ സ്വീ​ക​രി​ക്കി​ല്ല: ​ ക​രി​വെ​ള്ളൂ​ർ​ ​മു​ര​ളി

Increase Font Size Decrease Font Size Print Page
d

തൃ​ശൂ​ർ​:​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സ​ച്ചി​ദാ​ന​ന്ദ​നും​ ​സാ​റാ​ ​ജോ​സ​ഫി​നു​മെ​തി​രെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​ൽ​ ​രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച് ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​ ​സെ​ക്ര​ട്ട​റി​ ​ക​രി​വെ​ള്ളൂ​ർ​ ​മു​ര​ളി.​ ​സാ​മാ​ന്യ​ ​യു​ക്തി​ക്ക് ​നി​ര​ക്കാ​ത്ത​ ​രാ​ഷ്ട്രീ​യ​ ​കൗ​ശ​ലം​ ​കേ​ര​ളം​ ​സ്വീ​ക​രി​ക്കി​ല്ല.​ ​സ​ച്ചി​ദാ​ന​ന്ദ​ൻ​ ​മാ​ഷും​ ​സാ​റാ​ ​ടീ​ച്ച​റെ​യും​ ​പോ​ലു​ള്ള​വ​ർ​ ​അ​റി​ഞ്ഞോ​ ​അ​റി​യാ​തെ​യോ​ ​ഒ​രു​ ​ഗൂ​ഢ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി.​ ​പ്ര​സം​ഗ​ങ്ങ​ളി​ലും​ ​പ്ര​തി​ക​ര​ണ​ങ്ങ​ളി​ലും​ ​ഓ​ർ​മ്മ​യും​ ​യു​ക്തി​യും​ ​ന​ഷ്ട​മാ​കു​ന്നു​വെ​ന്ന് ​അ​ടു​ത്തി​ടെ​സ​ച്ചി​ദാ​ന​ന്ദ​ൻ​ ​മാ​ഷ് ​ഏ​റ്റു​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​അ​ത്ത​രം​ ​വി​ചി​ത്ര​മാ​യ​ ​പ്ര​തി​ക​ര​ണ​മാ​യി​ ​കേ​ര​ളം​ ​ഇ​തി​നെ​ ​ക​ണ​ക്കാ​ക്കും. സി.​പി.​എം​ ​ന​ശി​ക്കാ​തി​രി​ക്കാ​ൻ​ ​കേ​ര​ള​ത്തി​ൽ​ ​തു​ട​ർ​ഭ​ര​ണം​ ​ല​ഭി​ക്കാ​തി​രി​ക്ക​ണ​മെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​പോ​യി​ ​ന​ശി​ക്കാ​തി​രി​ക്കാ​ൻ​ ​ഭ​ര​ണം അവർക്ക്​ ​ല​ഭി​ക്ക​ണ​മെ​ന്നും​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ ​കോ​ൺ​ഗ്ര​സി​ന് ​വോ​ട്ടു​ ​ചെ​യ്യ​ണ​മെ​ന്നും​ ​കാ​ര​ശ്ശേ​രി​ ​മാ​ഷ് ​പ​റ​ഞ്ഞി​രു​ന്നു.​ ​അ​ദ്ദേ​ഹം​ ​തു​ട​ങ്ങി​ ​വച്ച​ ​​ ​മു​ദ്രാ​വാ​ക്യ​ത്തോ​ടൊ​പ്പം​ ​ഇ​ത്ത​വ​ണ​ ​വീ​ണ്ടും​ ​കൈ​ ​പൊ​ക്കു​ന്ന​ത് ​സ​ച്ചി​ദാ​ന​ന്ദ​ൻ​ ​മാ​ഷും​ ​സാ​റ​ ​ടീ​ച്ച​റു​മാ​ണെ​ന്ന് ​ക​രി​വെ​ള്ളൂ​ർ​ ​മു​ര​ളി ​ഫേ​സ്ബു​ക്കിൽ കുറിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY