SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.45 PM IST

ശിവരാത്രി  നവോത്ഥാന ദിനമായി ആചരിക്കണം

Increase Font Size Decrease Font Size Print Page
dd

ശിവഗിരി: മഹാശിവരാത്രി ഗുരുദേവ ഭക്തർ നവോത്ഥാന ദിനമായി ആചരിക്കേണ്ടതാണെന്ന് ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു. മഹത്തായ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരുദേവൻ ലോകാനുഗ്രഹം ചെയ്ത പുണ്യദിനത്തെ ഗുരുഭക്തർ പ്രാർത്ഥന, ധ്യാന, ജപങ്ങളോടുകൂടി അനുഷ്ഠിക്കേണ്ടതാണ്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന മഹാസന്ദേശത്തെ ആസ്പദമാക്കി പ്രഭാഷണങ്ങളും ചർച്ചകളും നടത്തണം. സഭാ പ്രവർത്തകരും വിവിധ യൂണിറ്റ്, മണ്ഡലം, ജില്ല തലങ്ങളിൽ ഒത്തുചേർന്ന് മഹാശിവരാത്രിദിനം ആചരിക്കണമെന്ന് സ്വാമി പറഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY