SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.14 PM IST

ഭരണകൂട ഭീകരതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം: കെ. മുരളീധരൻ

Increase Font Size Decrease Font Size Print Page
murari

തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന ഭരണകൂട ഭീകരതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.മുരളീധരൻ. തൊഴിലാളികളെ ദ്രോഹിക്കുന്നതിലും പാവപ്പെട്ടവരുടെ ദുരിതം വർദ്ധിപ്പിക്കുന്നതിലും ഭരണകൂടം ആസ്വാദനം കണ്ടെത്തുകയാണ്. യു.എസ്-ഇന്ത്യ വ്യാപാര കരാർ ഇന്ത്യൻ കാർഷിക സമൂഹത്തിന് വൻതിരിച്ചടിയാണെന്നും മുരളീധരൻ പറഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായി ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള സംയുക്ത ട്രേഡ് യൂണിയന്റെ ജില്ലാതല പണിമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരം ആർ.എം.എസ്.സിനു മുന്നിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ .എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിമാരായ വി.ആർ. പ്രതാപൻ,വി.ജെ. ജോസഫ്,സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. സതികുമാരി,ജി. മാഹീൻ അബൂ ബേക്കർ (എസ്.ടി.യു) എ. ജ്യോതിഷ് കുമാർ (എച്ച്.എം.എസ്സ്) ആനയറരമേശ് (ടി.യു.സി.സി ) കെ. എം. അബ്ദുൽ സലാം,എസ്.എസ്. സജികുമാരി,എം.എസ്. താജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY