
കോട്ടയം: ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ജോസ് കെ.മാണി നയിക്കുന്ന വികസന സന്ദേശ യാത്രയുടെ ഫ്ലക്‌സ് വിരിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് എത്തി. ഇന്നലെ ഉച്ചയോടെയാണ് പുതുപ്പള്ളി പള്ളിയുടെ മുറ്റത്തെ കല്ലറയിൽ ഫ്ലക്‌സ് കണ്ടെത്തിയത്. ഇതിന് മുകളിൽ ചുവപ്പും വെള്ളയും കലർന്ന മാലകളും ഉണ്ടായിരുന്നു. കേരള കോൺഗ്രസ് (എം) പ്രവർത്തകരാണ് കല്ലറയിൽ ഫ്ലക്‌സ് കൊണ്ടുവന്നു വച്ചതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പൊലീസിൽ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |