SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.05 PM IST

അമ്മ കുടുംബസംഗമം

Increase Font Size Decrease Font Size Print Page
g

കൊച്ചി: താരസംഘടനയായ അമ്മയുടെ രണ്ടാമത് കുടുംബസംഗമം കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്‌തു. അമ്മ പ്രസിഡന്റ്‌ ശ്വേത മേനോൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ സംസാരിച്ചു. മുതിർന്ന അഭിനേതാവ് ടി.ജി. രവിയെ ഓണററി അംഗത്വം നൽകി സ്വീകരിച്ചു. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെയും പദ്മഭൂഷൻ ജേതാവ് മമ്മൂട്ടിയെയും ആദരിച്ചു. താരങ്ങളുടെ കലാ, കായിക മത്സരങ്ങളും പരിപാടികളുമുണ്ടായിരുന്നു.

TAGS: AMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY