SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.05 PM IST

സാമ്പിൾ പരിശോധന , സ്വർണപ്പാളികളുടെ വലിയഭാഗം മുറിച്ചു,​ വിടവ്

Increase Font Size Decrease Font Size Print Page
bh

ശബരിമല: സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിനായി സന്നിധാനത്തെ സ്വർണപ്പാളികളിൽ നിന്ന് സാമ്പിളായി പ്രത്യേക അന്വേഷണസംഘം മുറിച്ചെടുത്തത് വലിയ ഭാഗങ്ങൾ. ഇതോടെ ദ്വാരപാലക ശിൽപ്പത്തിന്റെ കൈയുടെ ഭാഗത്തും മറ്റു പാളികളിലും വലിയ വിടവുണ്ടായി. പൂർണതയില്ലാതെ ഈ രൂപത്തിൽ പാളികൾ ദീർഘകാലം വയ്ക്കാൻ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. അംഗഭംഗം വന്നെങ്കിലും തത്കാലം ഇവ തിരികെ സ്ഥാപിക്കാം. മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവിൽ എന്തുചെയ്യണമെന്ന് ദേവസ്വം ബോർഡിന് തീരുമാനിക്കാമെന്നും തന്ത്രി പറഞ്ഞു. തന്ത്രിയുടെ അനുവാദം വാങ്ങിയതിന് ശേഷമാണ് എസ്.ഐ.ടി പാളികൾ പരിശോധനയ്ക്കെടുത്തും പുന:സ്ഥാപിച്ചതും. വിശദ പരിശോധനയ്ക്ക് വലിയ ഭാഗങ്ങൾ മുറിച്ചെടുക്കാതെ വഴിയില്ലെന്ന നിലപാടിലായിരുന്നു അന്വേഷണസംഘം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY