SignIn
Kerala Kaumudi Online
Tuesday, 17 February 2026 9.26 AM IST

ഭാരതീയർ ഹിന്ദു സംസ്കൃതിയുടെ ചരടിൽ ബന്ധിക്കപ്പെട്ടവർ

Increase Font Size Decrease Font Size Print Page
cherukol

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം

കോഴഞ്ചേരി: പുരാതന കാലം മുതൽ ഭാരതീയർ ഹിന്ദു സംസ്കൃതിയുടെ ചരടിൽ ബന്ധിക്കപ്പെട്ടവരാണെന്നും പൂർവകാല പ്രൗഢി തിരികെപ്പിടിക്കുമ്പോഴും ഭിന്നിപ്പിന്റെ ശക്തികളെ തിരിച്ചറിയണമെന്നും തിരുനാവായ മഹാമാഘ മഹോത്സവ പരമാചാര്യൻ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. 114-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജന്മത്തിന്റെ അടിസ്ഥാനത്തിൽ ശ്രേഷ്ഠത കൽപ്പിക്കുന്ന സമ്പ്രദായം കൊണ്ടു വന്നത് വിഭജന ശക്തികളാണ്. പിന്നാക്ക വിഭാഗത്തിന് വിദ്യ നിഷേധിച്ചിരുന്നുവെന്ന വ്യാജ പ്രചാരണവും ഇവർ നടത്തുന്നു. സഹസ്രാബ്ദങ്ങളായി കേരളത്തിലൂടെ ഒഴുകുന്ന നദിക്ക് ഭാരതപ്പുഴ എന്നാണ് പേര്. തേക്കേയറ്റത്ത് കൂടി ഒഴുകുന്ന പമ്പയെ ശ്രേഷ്ഠമായ പഞ്ച സരസുകളിലൊന്നായി കണക്കാക്കിയതും ഭാരതം ഹിന്ദു സംസ്കൃതി ഒറ്റച്ചരടിൽ കോർത്ത ജനതയാണെന്നതിന്റെ തെളിവാണെന്നും സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി, റാന്നി എം.എൽ.എ പ്രമോദ് നാരായൺ, മതമഹാമണ്ഡലം ജനറൽ സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, ട്രഷറർ ടി.കെ.സോമനാഥൻ നായർ, സുരേഷ് കുഴിവേലിൽ, അജീന നജീബ് തുടങ്ങിയവർ സംസാരിച്ചു. പരിഷത്ത് 22ന് സമാപിക്കും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.