SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.06 PM IST

സ​ർ​വേ തി​രഞ്ഞെടുപ്പ് പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ​

Increase Font Size Decrease Font Size Print Page
h

ന​വ​കേ​ര​ള​ ​സ​ർ​വേ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷം​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ത്തി​ന് ​ഹൈ​ക്കോ​ട​തി​ ​അ​ടി​വ​ര​യി​ട്ടി​രി​ക്കു​ക​യാ​ണ്. സ​ർ​വേ​യു​ടെ​ ​പേ​രി​ൽ​ ​സി.​പി.​എം,​ ​ഡി.​വൈ.​എ​ഫ്‌.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ന​ൽ​കാ​ൻ​ ​ശ്ര​മി​ച്ച​ത് ​ഖ​ജ​നാ​വി​ലെ​ ​പ​ണ​മാ​ണ്.​ ​സി.​പി.​എ​മ്മു​കാ​രെ​യും​ ​ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​രെ​യും​ ​ഉ​പ​യോ​ഗി​ച്ച് ​സ​ർ​വേ​ ​ന​ട​ത്തി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്താ​നും​ ​സ​ർ​ക്കാ​ർ​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​നേ​ട്ട​ങ്ങ​ൾ​ ​ജ​ന​ങ്ങ​ളി​ൽ​ ​എ​ത്തി​ക്കാ​നും​ ​ന​ട​ത്തി​യ​ ​ശ്ര​മ​മാ​ണ് ​ന​വ​കേ​ര​ള​ ​സ​ർ​വേ.​ ​
-വി.​ഡി.​സ​തീ​ശ​ൻ
പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

സ​ർ​ക്കാ​രി​നേ​റ്റ​ ​
അ​ടി

​ന​വ​കേ​ര​ള​ ​സ​ർ​വേ ​റ​ദ്ദാ​ക്കി​യ​ ​ഹൈ​ക്കോ​ട​തി​ ​ന​ട​പ​ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​ക​ര​ണ​ത്തേ​റ്റ​ ​അ​ടി​യാണ്. ഹൈ​ക്കോ​ട​തി​ ​കാ​ര്യ​ങ്ങ​ളെ​ ​സ​ത്യ​സ​ന്ധ​മാ​യി​ ​വി​ല​യി​രു​ത്തു​ന്നു​ ​എ​ന്ന​തി​ന് ​തെ​ളി​വാ​ണ് ​ഈ​ ​ന​ട​പ​ടി.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ല​ക്ഷ്യ​മി​ട്ട് ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​പാ​ർ​ട്ടി​ക്ക് ​വേ​ണ്ടി​ ​പ​ണി​യെ​ടു​പ്പി​ക്കു​ന്ന​ ​നാ​ണം​കെ​ട്ട​ ​പ​രി​പാ​ടി​യാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​ഉ​ണ്ടാ​യ​ത്.​ ​
-ര​മേ​ശ് ​ചെ​ന്നി​ത്ത​ല
കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​
സ​മി​തി​യം​ഗം​

മൂ​ന്നാ​മ​തും​ ​
എ​ൽ.​ഡി.​എ​ഫ്‌​ വ​രും

ശ​ബ​രി​മ​ല​ ​യു​വ​തി​പ്ര​വേ​ശ​ന​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ച​ർ​ച്ച​ചെ​യ്ത്‌​ ​നി​ല​പാ​ട​റി​യി​ക്കു​ം. പാ​ർ​ട്ടി​യോ​ട്‌​ ​നി​ല​പാ​ട്‌​ ​ചോ​ദി​ച്ചി​ട്ടി​ല്ല.​ ​യു​വ​തി​ ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട്‌​ ​സ​മൂ​ഹ​ത്തി​ൽ​ ​വി​വാ​ദ​മു​ണ്ടാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഉ​ചി​ത​മാ​യ​ ​തീ​ര​മാ​നു​മെ​ടു​ക്ക​ട്ടെ.​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ്‌​ ​മ​ണി​ശ​ങ്ക​ർ​ ​അ​യ്യ​ർ​ ​പ​റ​ഞ്ഞ​തു​പോ​ലെ​ ​എ​ൽ.​ഡി.​എ​ഫ്‌​ ​സ​ർ​ക്കാ​ർ​ ​മൂ​ന്നാ​മ​തും​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​രു​മെ​ന്ന​താ​ണ്‌​ ​കേ​ര​ള​ത്തി​ൽ​ ​സം​ഭ​വി​ക്കാ​ൻ​ ​പോ​കു​ന്ന​ ​വി​സ്‌​മ​യം.​ ​ഇ​ത്‌​ ​മു​ൻ​കൂ​ട്ടി​ ​ക​ണ്ടാ​യി​രി​ക്ക​ണം​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്‌​ ​വി​സ്‌​മ​യം​ ​വ​രു​മെ​ന്ന്‌​ ​പ​റ​യു​ന്ന​ത്‌.​ ​
-എം.​എ​ ​ബേ​ബി​
സി.​പി.​എം​ ​ജ​ന.​ ​സെ​ക്ര​ട്ട​റി​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY