SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.38 AM IST

നവകേരള സർവേ റദ്ദാക്കൽ, അധിക വിഹിതം ചെലവാക്കാൻ മുൻകൂ‌ർ അനുമതി വേണം

Increase Font Size Decrease Font Size Print Page
g

കൊച്ചി: ബഡ്‌ജറ്റിൽ ഉൾപ്പെടുത്താതെ അധിക പദ്ധതിവിഹിതം ചെലവിടുന്നതിന്, മാന്വൽ പ്രകാരം അത് ഡിമാൻഡ് ഒഫ് ഗ്രാന്റ്സായി അവതരിപ്പിച്ച് നിയമസഭയുടെ മുൻകൂ‌ർ അനുമതി വാങ്ങണമെന്ന് ഹൈക്കോടതി. നവകേരള സർവേ റദ്ദാക്കിക്കൊണ്ടുള്ള ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധിയിലാണ് ഇക്കാര്യമുള്ളത്.

ബില്ലുകൾക്ക് അംഗീകാരവും നേടണം. തുക ചെലവിട്ടശേഷം അംഗീകാരം നേടിയാൽ മതിയെന്ന സർക്കാർ വാദം തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തരവിന് മുമ്പ്

പാർട്ടി സർക്കുലർ

 പോർട്ടലിൽ വോളണ്ടിയർമാരെ രജിസ്റ്റർ ചെയ്യിക്കണമെന്നാവശ്യപ്പട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി ജില്ലാ കമ്മിറ്റികൾക്കയച്ച സർക്കുലറുമായി പൊരുത്തപ്പെടുന്നതാണ് സർക്കാർ തീരുമാനം. സർക്കാർ ഉത്തരവിനും മന്ത്രിസഭാ തീരുമാനത്തിനും മുമ്പേ പാർട്ടി സെക്രട്ടറി സർക്കുലർ ഇറക്കിയെന്നതിൽ തർക്കമില്ല.

 ദുരന്ത നിവാരണത്തിനായി 2020ൽ സജ്ജമാക്കിയ പോർട്ടലിൽ നിന്നാണ് സർവേക്കായി വോളണ്ടിയർമാരെ കണ്ടെത്തിയത്. ഇതിന് വ്യാപക പ്രചാരണം കൊടുത്തില്ല. 'ഇടുങ്ങിയ ജാലക"ത്തിലൂടെയായിരുന്നു സർക്കാർ നടപടികൾ. ഇതെല്ലാം വിവരച്ചോർച്ചയുണ്ടായെന്ന ആരോപണം ബലപ്പെടുത്തുന്നു.

 ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കാര്യനിർവഹണച്ചട്ടത്തിലുള്ളത് കമ്മ്യൂണിറ്റി ലിസണിംഗ് സ്കീമുകളാണ്. 4.6 കോടിയാണ് ഇതിന് അനുവദനീയമായത്. അധികാരപരിധി മറികടന്ന് നവകേരള സർവേ ഇവരെ ഏൽപ്പിച്ചതിനും കൂടുതൽ തുക നൽകിയതിനും മതിയായ ന്യായീകരണമില്ല.

വി​ഫ​ല​മാ​യി​ ​സ​ർ​ക്കാ​രി​ന്റെ​യും
ഗോ​വി​ന്ദ​ന്റെ​യും​ ​വാ​ദ​ങ്ങൾ

ന​യ​പ​ര​മാ​യ​ ​തീ​രു​മാ​ന​ത്തി​ൽ​ ​കോ​ട​തി​ക​ൾ​ക്ക് ​ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന​ ​സ​ർ​ക്കാ​‌​ർ​ ​വാ​ദം​ ​ത​ള്ളി​യാ​ണ് ​ന​വ​കേ​ര​ള​ ​സ​ർ​വേ​ ​ഹൈ​ക്കോ​ട​തി​ ​റ​ദ്ദാ​ക്കി​യ​ത്.​ ​സ​ർ​വേ​ ​ന​ട​ത്തു​ന്ന​തി​ൽ​ ​തെ​റ്റി​ല്ലെ​ന്നും​ ​പൊ​തു​ഫ​ണ്ട് ​ദു​ർ​വി​നി​യോ​ഗ​മെ​ന്ന​ ​പ​രാ​തി​ ​വ​ന്നാ​ൽ​ ​പ​രി​ശോ​ധി​ക്കാ​നു​ള്ള​ ​ബാ​ദ്ധ്യ​ത​ ​കോ​ട​തി​ക്കു​ണ്ടെ​ന്നും​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.
സി.​പി.​എം​ ​തീ​രു​മാ​ന​ത്തി​ന്റെ​ ​ചു​വ​ടു​പി​ടി​ച്ചാ​ണ് ​പാ​ർ​ട്ടി​ ​കേ​ഡ​റു​ക​ളെ​യ​ട​ക്കം​ ​വ​ച്ച് ​സ​ർ​വേ​ ​ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു​ ​ഹ​ർ​ജി​ക്കാ​രു​ടെ​ ​ആ​രോ​പ​ണം.​ ​പാ​ർ​ട്ടി​ ​സ​ർ​ക്കു​ല​റും​ ​സ​ർ​ക്കാ​ർ​ ​പ​ദ്ധ​തി​യും​ ​ത​മ്മി​ൽ​ ​ഏ​റെ​ ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടെ​ന്ന് ​കേ​സി​ൽ​ ​ക​ക്ഷി​ചേ​ർ​ന്ന​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​വാ​ദി​ച്ചു.​ ​പാ​ർ​ട്ടി​ ​അ​ണി​ക​ൾ​ ​ഇ​ട​തു​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​ദ്ധ​തി​യു​മാ​യി​ ​സ​ഹ​ക​രി​ക്കു​ന്ന​തി​ൽ​ ​തെ​റ്റി​ല്ലെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഈ​ ​വാ​ദ​ങ്ങ​ൾ​ ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചി​ല്ല.
മ​ന്ത്രി​സ​ഭാ​ ​തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ​സ​ർ​വേ​ ​ന​ട​ത്തി​യ​തെ​ന്നും​ ​സാ​മ്പ​ത്തി​ക​ ​അ​നു​മ​തി​യോ​ടെ​യാ​ണ് ​തു​ക​ ​വ​ക​യി​രു​ത്തി​യ​തെ​ന്നു​മാ​ണ് ​സ​ർ​ക്കാ​രി​ന് ​വേ​ണ്ടി​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​കെ.​ ​ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് ​വാ​ദി​ച്ച​ത്.​ ​സ​ന്ന​ദ്ധ​ ​സേ​വ​ന​മാ​യി​രു​ന്നെ​ന്നും​ ​വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ​പ്ര​തി​ഫ​ലം​ ​ന​ൽ​കു​ന്നി​ല്ലെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​മ​ന്ത്രി​സ​ഭാ​ ​തീ​രു​മാ​നം​ ​നി​യ​മ​സ​ഭ​യി​ൽ​ ​വ​യ്ക്കേ​ണ്ട​താ​ണെ​ന്നും​ ​മ​ന്ത്രി​മാ​ർ​ ​കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​താ​ണെ​ന്നും​ ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​പൊ​തു​ഫ​ണ്ട് ​വി​നി​യോ​ഗി​ക്കു​മ്പോ​ൾ​ ​റൂ​ൾ​സ് ​ഒ​ഫ് ​ബി​സി​ന​സ് ​കൃ​ത്യ​മാ​യി​ ​പാ​ലി​ക്കു​ക​യും​ ​വേ​ണം.​ ​മ​തി​യാ​യ​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ ​ചെ​യ്യേ​ണ്ട​ ​സ​ങ്കീ​ർ​ണ​മാ​യ​ ​സ​ർ​വേ​ ​ന​ട​പ​ടി​ക​ളാ​ണ് ​ക​ർ​മ്മ​സേ​ന​യു​ടെ​ ​പേ​രി​ൽ​ ​വോ​ള​ണ്ടി​യ​ർ​മാ​രെ​ ​ഏ​ൽ​പി​ച്ച​ത്.​ ​അ​തി​നാ​ൽ​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​മു​ണ്ടെ​ന്ന​ ​ഹ​ർ​ജി​ക്കാ​രു​ടെ​ ​ആ​രോ​പ​ണം​ ​ത​ള്ളാ​നാ​കി​ല്ലെ​ന്നും​ ​ഉ​ത്ത​ര​വി​ൽ​ ​വി​ശ​ദീ​ക​രി​ച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.