SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.15 PM IST

പോക്സോ കേസ് പ്രതി കോടതി​യി​ൽ നി​ന്നു മുങ്ങി​

Increase Font Size Decrease Font Size Print Page

കരുനാഗപ്പള്ളി: പോക്സോ കേസി​ൽ 23 വർഷത്തെ കഠി​ന തടവി​ന് ശി​ക്ഷി​ക്കപ്പെട്ട ആസാം സ്വദേശി സിറാജുൾ ഹക്ക് (26) കോടതി​യി​ൽ നി​ന്ന് പൊലീസി​നെ വെട്ടി​ച്ച് കടന്നു. ഇന്നലെ കരുനാഗപ്പള്ളി പോക്സോ കോടതിയിലാണ് സംഭവം. പ്രായ പൂർത്തിയാകാത്ത ആസാം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രാജീവൻ വാച്ചാൽ പ്രതിക്ക് കഠിന തടവും 210000 രൂപ പിഴയും വിധിച്ചു..പ്രതി കൂട്ടിൽ നിന്നിറങ്ങി ഡയസിനടുത്തേക്ക് ചെന്നെങ്കിലും മറ്റൊരു കേസിൽ രഹസ്യ മൊഴിയെടുക്കേണ്ടതിനാൽ പ്രതിയെ കേൾക്കാൻ വൈകി. ഈ സമയം കോടതി വരാന്തയിലിരുന്ന പ്രതി പൊലീസുകാർ മറുഭാഗത്തേക്ക് പോയ തക്കം നോക്കി മുങ്ങി​. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ: എൻ.സി.പ്രേംചന്ദ്രൻ ഹാജരായി.

TAGS: CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY