SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.28 PM IST

സാങ്കേതിക വിദ്യാഭ്യാസ മികവിന് എൽ.ബി.എസ്-നൈലിറ്റ് ധാരണ

Increase Font Size Decrease Font Size Print Page
g

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ മികവിന് കേന്ദ്ര സർക്കാരിന്റെ കോഴിക്കോട്ടെ നൈലിറ്റും എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയും ധാരണയിൽ. എൽ.ബി.എസിന്റെ എൻജിനിയറിംഗ് കോളേജുകളയായ തിരുവനന്തപുരത്തെ എൽ.ബി.എസ് ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ്‌ ടെക്നോളജി ഫോർ വുമൺ,കാസർകോട്ടെ എൽ.ബി.എസ് കോളേജ് ഒഫ് എൻജിനിയറിംഗ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഗവേഷണത്തിനും അത്യാധുനിക സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുന്നതിനാണ് ധാരണാ പത്രം ഒപ്പിട്ടത്.

ഈ പങ്കാളിത്തത്തിലൂടെ വി.എൽ.എസ്.ഐ,ഡാറ്റാ സയൻസ്,സൈബർ സെക്യൂരിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളിൽ ഗുണനിലവാരമുള്ള പരിശീലനം ലഭ്യമാക്കും. ഇന്ത്യൻ നിർമ്മിത മൈക്രോ കൺട്രോളറുകളായ വേഗ,ശക്തി എന്നിവയിലും പരീശീലനം നൽകും. നൈലിറ്റ് ഡയറക്ടർ ഡോ. എസ്. പ്രതാപ് കുമാർ,എൽ.ബി.എസ് ഡയറക്ടർ ഡോ. എം. അബ്ദുൾ റഹ്മാൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. പ്രിൻസിപ്പൽ എം.ബി. സ്മിതമോൾ,വി.എ ദീപംബിക,കെ.ഇ. മേരി റീന,നൈലിറ്റ് സീനിയർ ടെക്നിക്കൽ ഓഫീസർ ശ്രീജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.