
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 2025-26 അദ്ധ്യയന വർഷത്തെ ഫെബ്രുവരി സെഷനിലേക്കുള്ള യു.ജി.സി- ഡി.ഇ.ബി അംഗീകൃത ബിരുദ,ബിരുദാനന്തര കോഴ്സുളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസത്തിലൂന്നിയാണ് പഠനം.
കോഴ്സുകൾ:മൂന്ന് വർഷ യു.ജി-ബി.എ അറബിക് (6 സെമസ്റ്ററുകൾ),4 വർഷ യു.ജി-ഇംഗ്ലീഷ്,ഹിസ്റ്ററി,മലയാളം,സോഷ്യോളജി,ബി.ബി.എ, ബി.കോം എന്നിവയിൽ ഓണേഴ്സ് ഡിഗ്രികൾ (8 സെമസ്റ്ററുകൾ). വിജയകരമായി മൂന്ന് വർഷം പൂർത്തിയാക്കുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടെ എക്സിറ്റ് ഓപ്ഷൻ ലഭ്യമാണ്.
2 വർഷ പി.ജി: ഇംഗ്ലീഷ്,ഹിസ്റ്ററി,മലയാളം,സോഷ്യോളജി,എം.കോം (4 സെമസ്റ്ററുകൾ). യു.ജി കോഴ്സുകൾക്ക് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. പി.ജി കോഴ്സുകൾക്ക് അംഗീകൃത സർവകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. യു.ജി.സി അംഗീകരിച്ച 'ഡ്യുവൽ ഡിഗ്രി' സംവിധാനം വഴി മറ്റ് സർവകലാശാലകളിൽ റെഗുലർ പഠനം നടത്തുന്നവർക്കും ഈ പ്രോഗ്രാമുകൾക്ക് ചേരാം. അപേക്ഷകർ എ.ബി.സി ഐ.ഡിയും ഡി.ഇ.ബി ഐഡിയും നിർബന്ധമായും എടുക്കണം.
കേരളത്തിലുടനീളമുള്ള 45 പഠന കേന്ദ്രങ്ങളും 55ന് മുകളിൽ പരീക്ഷാ കേന്ദ്രങ്ങളുമുണ്ട്. അവധി ദിവസങ്ങളിൽ പഠന കേന്ദ്രങ്ങളിൽ നേരിട്ടുള്ള കൗൺസലിംഗ് ക്ലാസുകളുണ്ട്. സ്വയം പഠന സാമഗ്രികൾക്ക് പുറമേ ഓൺലൈൻ ക്ലാസുകളും,റെക്കോർഡഡ് ക്ലാസുകളും എൽ ഡസ്ക് പഠന ആപ്പിലൂടെയുള്ള ക്ലാസുകളും ലഭിക്കും. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sgou.ac.inലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി മാർച്ച് 3.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |