
തിരുവനന്തപുരം:കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ്ഖാൻ നാലു തവണയും ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രണ്ടു തവണയും പതിനഞ്ചാം കേരള നിയമസഭയിൽ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗങ്ങൾ നടത്തി. 2024 ജനുവരി 25ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദ്യത്തെയും അവസാനത്തെയും ഖണ്ഡിക മാത്രം വായിച്ച് ഒന്നര മിനിറ്റിൽ അവസാനിപ്പിച്ചതോടെ നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പ്രസംഗമായി .
മന്ത്രിസഭ തയ്യാറാക്കി നൽകുന്ന പ്രസംഗം അതേ പടി വായിക്കുക ഗവർണറുടെ ഭരണഘടനാപരമായ കടമയാണെങ്കിലും പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചില ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലും നടത്തിയത് മുഖ്യമന്ത്രി സഭയെ അറിയിക്കുകയും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ആധികാരികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും സഭ അംഗീകരിക്കുകയും ചെയ്തു. തന്റെ നയപ്രഖ്യാപന പ്രസംഗം അതേ രൂപത്തിലേ സഭാരേഖകളിലുണ്ടാകാൻ പാടുള്ളൂ എന്നാവശ്യപ്പെട്ട് ഗവർണർ സഭയ്ക്ക് നൽകിയ സന്ദേശം ഐകകണ്‌ഠ്യേന നിരാകരിച്ചതും അപൂർവ്വതയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |